സ്വകാര്യ ബസുകളിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന ജീവനക്കാർക്ക് എതിരെ നടപടി

മല്ലപ്പള്ളി: സ്വകാര്യ ബസുകളിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന ബസ് ജീവനക്കാർക്ക് എതിരെ നടപടിയെടുക്കാൻ താലൂക്ക് വിക സന സമിതിയിൽ തീരുമാനം. റോഡപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികൾ പ്രയോജനകരമായ വിധം മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. മൂശാരിക്കവല പടുതോട് പൊതുമരാമത്ത് റോഡ് വീതി കൂട്ടാനുള്ള പദ്ധതി സമർപ്പിച്ചതായി പൊതുമരാമത്ത് റോഡ് വിഭാഗം പ്രതിനിധികൾ അറിയിച്ചു. കോട്ടയം-കോഴഞ്ചേരി റോഡിലെ സ്ഥിരമായ പൈപ്പ് പൊട്ടൽ ചർച്ച ചെയ്യുകയും പഴയ പൈപ്പുകൾ മാറ്റണമെന്ന് ആവശ്യം ഉയരുകയും ചെയ്ത സാഹചര്യത്തിൽ അതിനായി പുതിയ പദ്ധതികൾ വരണമെന്ന് വാട്ടർ അതോരിറ്റി അധികൃതർ യോഗത്തെ അറിയിച്ചു. റോഡിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുന്നതായി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡൻറും കീഴ്വായ്പൂര് പ്രീമെട്രിക് ഹോസ്റ്റലിൽ 11 കുട്ടികൾക്ക് അഡ്മിഷൻ നൽകി ഹോസ്റ്റൽ നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നതായി പട്ടികജാതി വികസന വകുപ്പ് പ്രതിനിധികളും അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്ക് അധികബാധ്യത പഞ്ചായത്തുകൾക്ക് വരുന്നതിനാൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണമെന്ന് മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടു. മുശാരിക്കവല-ബ്ലോക്ക് ഓഫിസ്-മങ്കുഴിപ്പടി പൊതുമരാമത്ത് റോഡിൻെറ അറ്റകുറ്റപ്പണി നടത്താൻ എം.എൽ.എ പൊതുമരാമത്ത് അധികൃതർക്ക് നിർദേശം നൽകി. കോട്ടങ്ങൽ തേലപ്പുഴക്കടവ് തൂക്കുപാലവുമായി ബന്ധപ്പെട്ട് വിനോദത്തിന് എത്തുന്നവർ അപകടത്തിൽപെട്ട് മരണം സംഭവിക്കുന്നതിനാൽ പൊലീസ്, എക്സൈസ് വകുപ്പുകൾ ഈ പ്രദേശത്ത് പരിശോധന നടത്താൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി ചുങ്കപ്പാറ-മണ്ണാറശാല ബസ് സർവിസ് പുനരാരംഭിക്കണമെന്നും ശോച്യാവസ്ഥയിലായ കോട്ടാങ്ങൽ മൃഗാശുപത്രി കെട്ടിടം പുതുക്കിപ്പണിയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മാത്യു ടി. തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനു ഭായ് മോഹൻ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ് റെജി ചാക്കോ, കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സുജാത, തഹസിൽദാർ സാജൻ വി. കുര്യാക്കോസ് എന്നിവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സൻെറർ ഉദ്ഘാടനം മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിലെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സൻെറർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനുഭായ് മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റെജി ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റെജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കോശി പി. സ്കറിയ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലമ്മ മാത്യു, എബി മേക്കരിങ്ങാട്ട്, ഗിരികുമാർ, സുസൻ തോമസ്, ജ്ഞാനമണി മോഹൻ, മറിയാമ്മ വർഗീസ്, ജോളി റെജി, മോളിക്കുട്ടി ഷാജി, ടി.ടി. മനു, അജിത വർക്കി, ഡെയ്സി വർഗീസ്‌, രാധാകൃഷ്ണൻ, ആർ. രാജേഷ്, സജിത് വർഗീസ്, ബിന്നി ജോർജ്, രാധാമണി, വി. രഞ്ജിത് എന്നിവർ സംസാരിച്ചു. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം മല്ലപ്പള്ളി: കോട്ടാങ്ങാൽ ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. താലൂക്ക് കൗൺസിൽ അംഗം എം.കെ.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രസഡൻറ് കൊച്ചൂമോൻ വടക്കേൽ അധ്യക്ഷത വഹിച്ചു. ആനിക്കാട് സൻെറ് ‌തോമസ് ഹൈസ്കൂൾ അധ്യാപകൻ ജോസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്. സജികുമാർ, കൃഷണൻകുട്ടി പണിക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.