കോഴഞ്ചേരി ഹോമിയോ ഡിസ്‌പെന്‍സറി ഇനി മാതൃക സ്ഥാപനം

പത്തനംതിട്ട: പബ്ലിക് സ്റ്റേഡിയത്തിൽ പ്രവര്‍ത്തിക്കുന്ന കോഴഞ്ചേരി ഹോമിയോ ഡിസ്‌പെന്‍സറിയെ മാതൃക സ്ഥാപനമായി ഉ യര്‍ത്തിയതായി വീണാ ജോര്‍ജ് എം.എൽ.എ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാംമോഹൻ അധ്യക്ഷത വഹിച്ചു. ഹോമിയോ ഡി.എം.ഒ ഡോ. ഡി. ബിജുകുമാർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് എം.എസ്. പ്രകാശ്കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ സാറാമ്മ ഷാജൻ, ക്രിസ്റ്റഫർ ദാസ്, ലത ചെറിയാൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറി മാത്യു സാം, ബിജിലി പി. ഈശോ, വാര്‍ഡ് മെംബർമാരായ ആനി ജോസഫ്, മോളി ജോസഫ്, സുനിത ഫിലിപ്പ്, ഡോ. ശീതൾ സുഗതൻ, ഡോ. റോസ്‌ലിൻ, മെഡിക്കൽ ഓഫിസർ ഡോ. നെബു പി. മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.