നഗരത്തിൽ റോഡ്​ നവീകരണം തുടങ്ങി

തിരുവല്ല: എം.സി റോഡിൽ നഗരഭാഗത്തെ പാതയുടെ നവീകരണം തുടങ്ങി. മഴുവങ്ങാട് മുതൽ രാമൻചിറ വരെയുള്ള ഭാഗത്താണ് ടാറിങ് അട ക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. 7.7 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുക. ബൈപാസിൻെറ നിർമാണം തുടങ്ങിയതിൻെറ ഭാഗമായാണ് നഗരത്തിലെ റോഡിൻെറ നവീകണം നടത്തുന്നത്. മഴുവങ്ങാട് മുതൽ ബി.എസ്.എൻ.എൽ വരെയുള്ള ഭാഗത്താണ് ടാറിങ് ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ കുരുക്ക് ഒഴിവാക്കാനായി രാത്രിയിലാണ് ടാറിങ്. ബി.എസ്.എൻ.എൽ മുതൽ രാമൻചിറ വരെയുള്ള ഭാഗത്തെ ടാറിങ് മഴക്കാലത്തിന് ശേഷം നടത്തും. കുടിവെള്ള പൈപ്പുകൾ മാറ്റിയിടുന്ന പണി പുരോഗമിക്കുകയാണ്. റോഡിൻെറ ഇരുവശവും ഓട നിർമിച്ച് സ്ലാബ് ഇടും. നടപ്പാതകൾ തറയോട് പാകും. ബി.എം ബി.സി സങ്കേതിക വിദ്യയിലുള്ള ടാറിങ് ആണ് നടത്തുന്നത്. നിലവിലുള്ള പ്രതലം ഇളക്കാതെയാണ് ടാറിങ് നടത്തുക. ബി.എസ്.എൻ.എൽ വരെയുള്ള ഭാഗത്തെ ടാറിങ് രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.