പത്തനംതിട്ട ലൈവ്​-4

റബർ വിലയിടിവിൽ നടുവൊടിഞ്ഞ് ജനം മല്ലപ്പള്ളി: താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളി പേരിന് ഒരു താലൂക്ക് മാത്രമായി നിലകൊള്ളുന്ന അവസ്ഥയിലാണ്. കേന്ദ്ര സർക്കാറിൻെറ ഫണ്ട് വിനിയോഗിച്ച് ഒരു പദ്ധതിയും ഇവിടെ നടക്കുന്നില്ല. കാർഷികമേഖലയെ ആശ്രയിക്കുന്നവാണ് ഏറെയും. റബർ വിലയിടിവാണ് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. റബർ കർഷകരെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് എം.പിയുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാവേണ്ടത്. റബർ സംഭരണ കേന്ദ്രം ഉൾപ്പെടെ നടപ്പാക്കിയാൽ നിരവധിപേർക്ക് തൊഴിൽ അവസരവുമാകും. കുടിവെള്ളക്ഷാമം താലൂക്കിലെ തീരാശാപമാണ്. കേന്ദ്ര സഹായത്തോടെ ഇതിന് പദ്ധതികൾ വരേണ്ടതുണ്ട്. ശബരിമലയോട് അടുത്തുകിടക്കുന്ന മല്ലപ്പള്ളിയിൽ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേക പരിഗണന നൽകി പദ്ധതികൾ നടപ്പാക്കുകയും വേണം. ടി.ഐ. സലിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.