പാളംതെറ്റി റെയിൽവേ വികസനം തിരുവല്ല: ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലക്ക് എന്നും അവഗണനമാത്രം. വരുമാനത്തിൻെറ കാര്യത്തിൽ എ ക്ലാസ് ഗണത്തിൽപ്പെടുന്ന സ്റ്റേഷനാണെങ്കിലും സമീപ ജില്ലകളിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ വികസനകാര്യത്തിൽ ബഹുദൂരം പിന്നിലാണ് തിരുവല്ല. ദിനേന 3500ഓളം യാത്രക്കാർ വന്നുപോവുന്ന ഇവിടെ നാലുലക്ഷം രൂപയോളം വരുമാനമുണ്ട്. ഇൻഫർമേഷൻ കൗണ്ടർ മൂന്നുവർഷത്തോളമായി അടച്ചിട്ട നിലയിലാണ്. പൊലീസ് എയ്ഡ് പോസ്റ്റും കാലങ്ങളായി അടഞ്ഞു കിടക്കുക്കുകയാണ്. എയ്ഡ് പോസ്റ്റിൽ പ്രവർത്തിച്ചിരുന്ന പ്രീപെയ്ഡ് ഓട്ടോ-ടാക്സി കൗണ്ടർ പ്രവർത്തനവും ഒരു വർഷത്തിലേറെയായി നിലച്ചിട്ട്. സ്റ്റേഷനിൽ ഐ.ആർ.ടി.സി നിയന്ത്രണത്തിൽ കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചിരുന്ന രണ്ടു ഭക്ഷണശാലകളും രണ്ടുവർഷമായി അടഞ്ഞുകിടക്കുകയാണ്. ഇരട്ടപ്പാത നിർമാണം പൂർത്തിയായെങ്കിലും ഏറ്റവുമധികം ട്രെയിനുകൾ എത്തുന്ന മൂന്നാം പ്ലാറ്റ്ഫോമിൽ മേൽക്കൂര നിർമിക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടിപ്പൊളിഞ്ഞിട്ടും രണ്ടുവർഷം പിന്നിടുന്നു. മഴപെയ്യുേമ്പാൾ നനഞ്ഞൊലിച്ച് നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. പിൽഗ്രിം സൻെററിൻെറ പിന്നിലായി 5000 ചതുരശ്ര മീറ്ററോളം പാർക്കിങ്ങിന് അനുവദിച്ചിട്ടുണ്ട്. ആഭാഗം കോൺക്രീറ്റ് ചെയ്യുകയോ ടാറിങ് നടത്തുകയോ ചെയ്താലേ പാർക്കിങ് സുഗമമാകൂ. പി.വി. സതീഷ്കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.