പത്തനംതിട്ട ലൈവ്​-5

വേണം കോന്നി ടൂറിസം സർക്കിൾ കോന്നി: ഗവി മുതൽ അച്ചൻകോവിൽ വരെ വ്യാപിച്ചുകിടക്കുന്ന കോന്നിയിൽ ടൂറിസം സാധ്യതകൾ ഏറ െയാണ്. ഏറെ പ്രതീക്ഷയോടെ തുടങ്ങിെവച്ച അടവി ഇക്കോ ടൂറിസം പദ്ധതി കുട്ടവഞ്ചി സവാരിയിൽ മാത്രമായി ഒതുങ്ങി. അടവിയിലെ അഞ്ഞൂറേക്കറോളം വരുന്ന സ്ഥലത്ത് ആനകളെ തുറന്നുവിട്ടു പാർപ്പിക്കുന്ന പദ്ധതി നിലച്ചമട്ടാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ എം.പി സമ്മർദം ചെലുത്തിയാൽ കോന്നി കേന്ദ്രമാക്കി ടൂറിസം സർക്കിൾ സാധ്യമാകും. ഏറെ നാൾ മുമ്പുണ്ടായ വലിയ പ്രഖ്യാപനമാണ് ശബരി റെയിൽപാത. ഇതിൻെറ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും മുന്നോട്ടുപോയിട്ടില്ല. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത ഇനിയും യാഥാർഥ്യമായിട്ടില്ല. ആേൻറാ ആൻറണി എം.പിയായി ശേഷം കോന്നിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിയിലെ പ്രധാന പ്രഖ്യാപനം 10 വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. കോന്നിയിൽ റെയിൽവേയുടെ റിസർവേഷൻ കൗണ്ടർ തുടങ്ങുമെന്നായിരുന്നു ആ പ്രഖ്യാപനം. മലയോര മേഖലയിൽ താമസിക്കുന്നവരുടെ പട്ടയകാര്യവും ഏറെ ഗൗരവമുള്ളതാണ്. കാർഷികവിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നതുമൂലം മലയോര കർഷകർ വലിയ പ്രതിസന്ധിയിലാണ്. കോന്നിയിലെ ഗതാഗതക്കുരക്ക് പരിഹരിക്കാൻ ബൈപാസ് ഉടൻ യാഥാർഥ്യമാകേണ്ടതുണ്ട്. മനോജ് പുളിവേലിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.