അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

പത്തനംതിട്ട: ആറന്മുള പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസര്‍ ആർ. സുരേഷ്‌കുമാറിൻെറ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശംെവച്ചിരുന്ന എ.എ.വൈ ഉള്‍പ്പെടെയുള്ള മുന്‍ഗണന കാര്‍ഡുകള്‍ പിടിച്ചെടുത്തു. വിദേശ ജോലിയും 1000 ച. അടിയില്‍ കൂടുതലുള്ള വീടുകളും ഉള്ളവര്‍ കൈവശംെവച്ചിരുന്ന കാര്‍ഡുകളാണ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള മുന്‍ഗണന പട്ടിക കുറ്റമറ്റതാക്കുന്നതിൻെറ ഭാഗമായി കോഴഞ്ചേരി താലൂക്കില്‍ മുന്‍ഗണന, അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംെവച്ചിരിക്കുന്നവര്‍ ജൂണ്‍ 15നകം താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ട് ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. അല്ലാത്തപക്ഷം അനര്‍ഹമായി ഇതുവരെ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവിലയും പിഴയും ഈടാക്കും. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ മരിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റിൻെറ പകര്‍പ്പ് ഉള്‍പ്പെടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് കാര്‍ഡില്‍നിന്ന് പേര് നീക്കണം. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കുമാര്‍, ലിസി സാം എന്നിവരും സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. അധ്യാപക കൂട്ടായ്മ പത്തനംതിട്ട: പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ അധ്യാപകരുടെ കൂട്ടായ്മ. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിൽ ജില്ലയിൽനിന്ന് പുതിയ മാതൃകകൾ സൃഷ്ടിക്കലാണ് കൂട്ടായ്മയുടെ ലക്ഷ്യം. സ്കൂൾ കൂട്ടായ്മയുടെ ആദ്യ യോഗം കൊടുന്തറ ഗവ. എൽ.പി സ്കൂളിൽ ചേർന്നു. കില ഫാക്കൽറ്റി അംഗം ആർ. അജിത് കുമാർ ക്ലാസെടുത്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ടി.ജി. ഗോപിനാഥപിള്ള പൂഴിക്കാട് ഗവ. യു.പി സ്കൂളിൻെറ വിജയഗാഥ വിശദമാക്കി. വരുന്ന അധ്യയനവർഷം ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനേറ്റർ രാജേഷ്. എസ്. വള്ളിക്കോട്, അധ്യാപക-രക്ഷാകർതൃ സമിതിക്കുവേണ്ടി വിനോദ് എന്നിവർ സംസാരിച്ചു. അനുമോദിച്ചു പത്തനംതിട്ട: ഭക്ഷ്യസുരക്ഷ വകുപ്പ് കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലതലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടിയ കോന്നി ഫുഡ് ടെക്‌നോളജി കോളജിലെ വിദ്യാര്‍ഥികളായ നിമ്മി അനിയൻ, ആല്‍ഫി സലിം, ലക്ഷ്മി ആർ. പിള്ള, ആമിന സലിം എന്നിവരെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.