അരങ്ങ് -2019 അടൂരിൽ തുടങ്ങി

അടൂർ: കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ കലാകായിക ശേഷി പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള അരങ്ങ് 2019 താലൂക്കുതല മത്സരങ്ങൾ അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി. മുരുകേഷ് മുഖ്യപ്രഭാഷണം നടത്തി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ കെ. വിധു, കുടുംബശ്രീ ജില്ല മിഷൻ അസി. കോഓഡിനേറ്റർ വി.എസ്. സീമ, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി. സന്തോഷ്, ബിന്ദു, ഗീത തങ്കപ്പൻ, അനു വസന്തൻ, ശ്രീദേവി, ഉഷ ഉദയൻ, ഷീജ റോബി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.