ളാഹയിൽ വനപാലകരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി

ചിറ്റാർ: . രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും വാവ സുരേഷും ചേർന്നാണ് വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വാർഡ് മെംബർ രാജൻ വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു. രാജാമ്പാറ ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ചർ കെ.വി. രതീഷ്, വാവ സുരേഷ്, എസ്.എഫ്.ഒ സുരേഷ്, പ്രശോക്, വി.എസ്.എസ് പ്രസിഡൻറ് ശശികല, സെക്രട്ടറി മണികണ്ഠൻ എന്നിവർ സംസാരിച്ചു. 70 കുട്ടികൾക്ക് ബാഗ്, ബുക്ക്, കുട, ബോക്സ് എന്നിവ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.