അടൂർ-മണിപ്പാൽ ബസ് സർവിസ് ആരംഭിച്ചു

അടൂർ: അടൂരിൽനിന്ന് മണിപ്പാലിലേക്ക് ബസ് സർവിസ് ആരംഭിച്ചു. കഴിഞ്ഞ നിയമസഭ സമ്മേളന കാലയളവിൽ അടൂർ കെ.എസ്.ആർ.ടി.സി ഡി പ്പോയിൽനിന്ന് ഇൻറർസ്റ്റേറ്റ് സർവിസ് ആരംഭിക്കണമെന്ന് ഗതാഗതമന്ത്രിയോട് ചിറ്റയം ഗോപകുമാർ എം.എൽ.എ ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ മന്ത്രി ഇതു സംബന്ധിച്ച് ഉറപ്പുനൽകിയിരുന്നു. അടൂരിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് 4.20ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്ത് സർവിസ് ആരംഭിച്ചതോടെ ദീർഘനാളായി അടൂരിലെ ജനങ്ങളുടെ ആവശ്യമാണ് യാഥാർഥ്യമായത്. ധാരാളം ആൾക്കാർ ഇവിടെ നിന്ന് മംഗലാപുരത്തേക്കും കാസർകോട്ടേക്കും കൂടാതെ അവിടെ നിന്ന് മണിപ്പാലിലേക്കും പോകുന്നുണ്ട്. ആ യാത്രക്കാർക്കെല്ലാം സൗകര്യപ്രദമായ നിലയിലാണ് ഇപ്പോൾ സർവിസ് ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷൈനി ബോബി അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ബി. ഹർഷകുമാർ, ടി.ഡി. ബൈജു, സി.പി.ഐ ജില്ല അസി. സെക്രട്ടറി ഡി. സജി, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. മനോജ്, കെ.ജി. വാസുദേവൻ, എൻ.സി.പി ജില്ല പ്രസിഡൻറ് മാത്യു ജോർജ്, ചെറിയാൻ ഫിലിപ്പ്, തമ്പു, സാബുഖാൻ, എ.ഐ.ടി.യു.സി നേതാവ് ടി.ആർ. ബിജു, സി.ഐ.ടി.യു നേതാവ് അജയൻ, പി. രവീന്ദ്രൻ, അടൂർ എ.ടി.ഒ, കൺട്രോളിങ് ഇൻസ്ട്രക്ടർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.