പത്തനംതിട്ട: മഴയല്ല കൊടുങ്കാറ്റ് വന്നാലും ബി.ജെ.പി നിശ്ചയിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് കെ. സുര േന്ദ്രൻ. ഇതിനു തെളിവാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയെന്ന് അേദ്ദഹം പറഞ്ഞു. അമിത് ഷായുടെ റോഡ് ഷോ സമാപിച്ച ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെയോ എന്‍.ഡി.എയുടെയോ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാർഥിയാണ് കെ. സുരേന്ദ്രന്‍ എന്ന് പറയാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇവിടെ എത്തിയത്. അദ്ദേഹം റോഡ് ഷോ അവസാനിപ്പിച്ച് പറഞ്ഞത് പത്തനംതിട്ടയിലെ വിജയം ഒരു വ്യക്തിയുടെ വിജയമല്ല കോടാനുകോടി ഭക്തരുടെ വിജയമാണെന്നാണ്. വേനലില്‍ പൊരിഞ്ഞ നാട്ടില്‍ നല്ലമഴ വന്നിരിക്കുന്നു. ഇതോടെ പത്തനംതിട്ടയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് മാറുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.