മികവി​െൻറ നേര്‍ക്കാഴ്ചയൊരുക്കി പുല്ലാട് ബി.ആര്‍.സി

പത്തനംതിട്ട: സമഗ്ര ശിക്ഷ കേരള നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും ബി.ആര്‍.സി നടത്തിയ നൂതനാശയ പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക, പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുക എന്നീ ഉദ്ദേശ്യത്തോടെ പുല്ലാട് ബി.ആര്‍.സി നടത്തിയ പ്രാദേശിക വിദ്യാഭ്യാസ സദസ്സ് ശ്രേദ്ധയമായി. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ രഘുനാഥ് ഉദ്ഘാടനം ചെയ്തു. ബി.പി.ഒ ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. സി.ആര്‍.സി കണ്‍വീനര്‍മാരായ സോജി, ലിന്‍സി കെ. സാം, ഹരികുമാര്‍, ആര്‍. സ്‌നേഹലത പണിക്കര്‍, സാബു കെ. ഡാനിയല്‍, പ്രിന്‍സി, കെ.ആര്‍. രാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.