ആറന്മുളയിൽ അവകാശ പ്രഖ്യാപന റാലിയും സമ്മേളനവും നടത്തി

ആറന്മുള: ഞങ്ങളും മനുഷ്യരാണ് എന്ന മുദ്രാവാക്യമുയർത്തി ആറന്മുള മിച്ചഭൂമി സമരസമിതി നേതൃത്വത്തിൽ അവകാശ പ്രഖ്യാ പന റാലിയും സമ്മേളനവും നടത്തി. മിച്ചഭൂമിയിൽനിന്ന് റാലി ആരംഭിച്ച് ആറന്മുള ഐക്കര ജങ്ഷനിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന അവകാശ പ്രഖ്യാപന സമ്മേളനം സേവ് ആലപ്പാട് സമര നേതാവ് കെ.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരാണ് മണ്ണി​െൻറ അവകാശികളെന്നിരിക്കെ വ്യവസായത്തി​െൻറയും വികസനത്തി​െൻറയും പേരിൽ ജനങ്ങൾക്ക് കിടപ്പാടം പോലും നഷ്ടപ്പെടുകയാണ്. എല്ലാ വെല്ലുവിളികളും നേരിടുന്ന സാധാരണക്കാരുടെ പ്രതിനിധികളാണ് ആറന്മുളയിലുള്ളത്. ഈ ജനങ്ങൾ എല്ലാ മനുഷ്യാവകാശങ്ങളും ഉള്ള പൗരന്മാരാെണന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി പ്രസിഡൻറ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജയിംസ് കണ്ണിമല, എസ്. രാജീവൻ, ഒ.ജി. ശാന്തമ്മ, പി.കെ. വിജയൻ, മിനി കെ. ഫിലിപ്പ്, ബിജു വി. ജേക്കബ്, പ്രഫ. ബിജി എബ്രഹാം, സന്തോഷ് പെരുമ്പെട്ടി, കെ.ജി. അനിൽകുമാർ, ടി.എം. സത്യൻ, ബിനു ബേബി, എസ്. രാധാമണി, കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.