പന്തളം: പന്തളം നഗരസഭയിൽ ഫ്രണ്ട് ഓഫിസ് സേവനത്തിന് എത്തുന്നവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി. മാർച്ചേ ാടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നിരവധി പേരാണ് മണിക്കൂറുകൾ നഗരസഭയിൽ കാത്തുനിൽക്കേണ്ടി വരുന്നത്. സാമ്പത്തിക വർഷാവസാനത്തിൽ ലൈസൻസ് എടുക്കുന്നതിനും കരം അടക്കുന്നതിനുമായി എത്തുന്നവർപോലും ബുദ്ധിമുട്ടുകയാണ്. കാത്തുനിൽക്കുന്നവർക്ക് ഇരിപ്പിടംപോലും ആവശ്യത്തിനില്ലാത്തത് പ്രായമായവരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. 33 ഡിവിഷനുകളിൽനിന്നായി നൂറുകണക്കിനാളുകൾ ദിനംപ്രതി വ്യത്യസ്ത ആവശ്യങ്ങൾക്കായി ഫ്രണ്ട് ഓഫിസിനെയാണ് സമീപിക്കുന്നത്. ഇവിടെ ഒരു കൗണ്ടറിലൂടെ മാത്രമാണ് പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നത്. ഇതും നിലവിലെ പ്രതിസന്ധിക്ക് കാരണമായി പറയുന്നു. ഫ്രണ്ട് ഓഫിസ് ജീവനക്കാരുടെ പെരുമാറ്റരീതിയിലും പരാതി വ്യാപകമാണ്. നൽകുന്ന അപേക്ഷകൾക്ക് കൈപ്പറ്റ് രസീത് എഴുതി നൽകുകയാണെന്നും പരാതിയുണ്ട്. ഫ്രണ്ട് ഒാഫിസിലെ കമ്പ്യൂട്ടർ സിസ്റ്റത്തിെൻറ തകരാറാണ് ഇതിനു കാരണമായി പറയുന്നത്. ഫ്രണ്ട് ഒാഫിസിൽ നൽകുന്ന അപേക്ഷകൾ ബന്ധപ്പെട്ട സെക്ഷനുകളിൽ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത് പല ആവർത്തി അപേക്ഷ നൽകേണ്ട സാഹചര്യമുണ്ടാക്കുന്നു. ഫ്രണ്ട് ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ ഭരണനേതൃത്വം ശ്രദ്ധിക്കുന്നില്ലെന്നാണ് വ്യാപകമായ പൊതുജന അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.