തിരുവല്ലയിൽ വീണാ ജോർജിന് വൻ സ്വീകരണം

പത്തനംതിട്ട: തിരുവല്ല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിന് വൻ സ്വീകരണം. രാവിലെ കവിയൂരിൽനിന്ന് പര്യടനം ആ രംഭിച്ചു. പിന്നീട് പുറമറ്റത്ത് സ്വീകരണം നൽകി. തോട്ടഭാഗത്ത് എത്തിയ സ്ഥാനാർഥിയെ മാത്യു ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വെണ്ണിക്കുളം പോളിയിലെ വിദ്യാർഥികൾ സ്ഥാനാർഥിക്ക് വൻ വരവേൽപാണ് നൽകിയത്. തുടർന്ന് ടൗണിൽ നൽകിയ സ്വീകരണത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഉച്ചയോടെ മല്ലപ്പള്ളി ടൗണിൽ എത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സ്വീകരിച്ചത്. മല്ലപ്പള്ളി ടൗണിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വീണാ ജോർജ് പര്യടനം നടത്തി. തുരിത്തിക്കാട് ബി.എ.എം കോളജിൽ എത്തിയ സ്ഥാനാർഥിയെ ആവേശത്തോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. ഉച്ചകഴിഞ്ഞ് ആനിക്കാട് എത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് തടിച്ചുകൂടിയത്. പായിപ്പാട്, കുന്നത്താനം എന്നിവടങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. തുടർന്ന് പൊടിയാടി ജങ്ഷനിൽ സ്വീകരണം നൽകി. 500ൽപരം ബൈക്കുകളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ കാവുഭാഗം, ഇടിഞ്ഞില്ലം, മുത്തൂർ, തിരുവല്ല ടൗൺ, തുകലശേരി, തിരുമൂലപുരം, കുറ്റൂർ, എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം റോഡ്‌ ഷോ ആറാട്ടുകടവിൽ സമാപിച്ചു. മാത്യു ടി. തോമസ് എം.എൽ.എയും സ്ഥാനാർഥിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.