​െപരുന്തേനരുവി ഡാം തുറന്നുവിട്ടയാൾ അറസ്​റ്റിൽ

റാന്നി: പെരുന്തേനരുവി കെ.എസ്.ഇ.ബി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമി​െൻറ ഷട്ടർ അതിക്രമിച്ചു കയറി തുറന്നുവിട്ട് പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ ഇടത്തിക്കാവ് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവിൽ സുനു എന്ന അജീഷ് ജോസിനെയാണ് (24) വെച്ചൂച്ചിറ എസ്.െഎ ജി. സുനിലി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെരുന്തേനരുവി പദ്ധതിയിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന ഷട്ടർ മാർച്ച് രണ്ടിന് രാത്രി 10ഒാടെയാണ് അജീഷ് അതിക്രമിച്ചുകയറി തുറന്നുവിട്ടത്. തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജോസ്, തിരുവല്ല ഡിവൈ.എസ്.പി ഉമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയുടെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പരിസരവാസികൾക്കിടയിലും മറ്റും നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് സൂചന കിട്ടിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിൽ അന്നേ ദിവസം പെരുന്തേനരുവി പതാക്കൽ വീട്ടിൽ റോയിയുടെ വള്ളം തീെവച്ച് നശിപ്പിച്ചതും മുമ്പ് ഇടത്തികാവ് പല്ലിപ്പട മാത്യുവി​െൻറ വീട് തീെവച്ച് നശിപ്പിച്ചതും താനാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വെച്ചൂച്ചിറ എസ്.ഐ ടി.എൻ. രാജൻ, എ.എസ്.െഎ നാസർ, എസ്.സി.പി.ഒ കൃഷ്ണൻകുട്ടി, ഷാഡോ ടീം അംഗങ്ങളായ എ.എസ്.െഎ രാധാകൃഷ്ണൻ, ബിജു, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.