പത്തനംതിട്ട: ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് പിന്തുണ തേടി നടന്ന വോെട്ടടുപ്പിൽ ബഹുഭൂരിപക്ഷവും ലയനത്തെ പിന്തുണച്ചു. 81പേർ അനുകൂലിച്ചപ്പോൾ എതിർത്തത് 21പേർ മാത്രം. 106പേർ പെങ്കടുക്കേണ്ട തെരെഞ്ഞടുപ്പിൽ 102പേർ പെങ്കടുത്തു. വ്യാഴാഴ്ച ജില്ല സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് വോെട്ടടുപ്പ് നടന്നത്. ഹൈകോടതി നീരിക്ഷകനായി നിയോഗിച്ച കലക്ടർ പി.ബി. നൂഹിെൻറ സാന്നിധ്യത്തിലാണ് വോെട്ടടുപ്പ് നടന്നത്. ലയനം സംബന്ധിച്ച് അവതരിപ്പിച്ച മൂന്നു പ്രമേയങ്ങളിൽ യു.ഡി.എഫ് ഉന്നയിച്ച തർക്കങ്ങൾ തള്ളി. മൂന്ന് പ്രത്യേക പ്രമേയങ്ങൾ ഒറ്റ ബാലറ്റിൽ രേഖപ്പെടുത്തി വോട്ടിനിട്ട നടപടി ചട്ടവിരുദ്ധമാണെന്ന് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ജയവർമ യോഗത്തിൽ ചൂണ്ടിക്കാട്ടിയെങ്കിലും അത് അംഗീകരിച്ചില്ല. ലയന പ്രക്രിയയിലൂടെ ജില്ല ബാങ്കിെൻറ ആസ്തി ബാധ്യത സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയിപ്പിക്കുന്നത് സഹകരണ തത്ത്വങ്ങൾക്കെതിരാണെന്ന് അഡ്വ. ജയവർമയും മറ്റ് 19 അംഗങ്ങളും രേഖാമൂലം സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നു. ജനറൽബോഡിയിൽ പങ്കെടുക്കാൻ അർഹതയുള്ള നിരവധി അംഗങ്ങളെ ഒഴിവാക്കിയാണ് യോഗം നടത്തിയതെന്നും അവർ ആരോപിച്ചു. ഈ കാര്യങ്ങളെല്ലാം ഉന്നയിച്ച് അഡ്മിനിസ്‌ട്രേറ്റർക്ക് മുമ്പാകെ സമർപ്പിച്ച തർക്കങ്ങൾ ചർച്ചക്കെടുക്കാത്തതിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ജില്ല ബാങ്കിലെ ഒാഹരി ഉടമകളായ അംഗത്വ ബാങ്കുകളുടെ പ്രതിനിധികളാണ് ജനറൽ ബോഡിയിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.