പത്തനംതിട്ട: പ്രളയ ദുരന്തബാധിതര്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള സര്‍ക്കാർ പദ്ധതിയായ ഉജ്ജീവന വായ്പക്ക് മാര്‍ച്ച് 31വരെ അപേക്ഷിക്കാം. മൃഗസംരക്ഷണ മേഖലയില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍, കിസാന്‍ കാര്‍ഡ് ഉടമകള്‍, അലങ്കാര പക്ഷി കര്‍ഷകര്‍, തേനീച്ച കര്‍ഷകര്‍ എന്നി മേഖലകളിലുള്ള ദുരന്തബാധിതര്‍ക്കാണ് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി ഉപജീവനമാര്‍ഗങ്ങള്‍ പുനരാരംഭിക്കുന്നതിന് സഹായം നല്‍കുന്നത്. അവരവരുടെ സർവിസ് ഏരിയ ബാങ്കില്‍ പുതിയ വായ്പ അപേക്ഷനല്‍കാം. പഴയ വായ്പയുള്ള കച്ചവടക്കാര്‍ പഴയ ബാങ്കില്‍ തന്നെ സമീപിച്ചാല്‍ മതിയാകും. ജീവനോപാധി പുനരധിവാസത്തിനായി എടുക്കുന്ന ടേം ലോണിെൻറ മാര്‍ജിന്‍ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുക ലഭിക്കും. പ്രവര്‍ത്തന മൂലധനം മാത്രം എടുത്തവര്‍ക്ക് വായ്പയുടെ 25 ശതമാനമോ ഒരുലക്ഷം രൂപയോ ഏതാണോ കുറവ് ആ തുകയും ധനസഹായമായി ലഭിക്കും. പ്രവര്‍ത്തന മൂലധനം മാത്രം എടുക്കുന്നവര്‍ക്ക് വായ്പ തുകയില്‍ 10 ലക്ഷം വരെയും മാര്‍ജിന്‍ മണിക്ക് പകരം ഒരുവര്‍ഷത്തേക്ക് ഒമ്പത് ശതമാനം നിരക്കില്‍ താങ്ങ് പലിശയും നല്‍കും. 2018 ആഗസ്റ്റ് ഒന്നിന് ശേഷം പുനര്‍വായ്പ എടുത്തവര്‍ക്കും ഒമ്പത് ശതമാനം താങ്ങുപലിശ ലഭിക്കും. കൃഷിവായ്പ കൃത്യമായി തിരിച്ചടക്കുന്ന കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നാല് ശതമാനം താങ്ങ് പലിശ ഒരുവര്‍ഷത്തേക്ക് സഹായമായി ലഭിക്കും. സ്‌നേഹിത കോളിങ് ബെല്‍ ഗുണഭോക്തൃ സംഗമം പത്തനംതിട്ട: ജില്ല ഭരണകൂടത്തിെൻറയും കുടുംബശ്രീ ജില്ല മിഷെൻറയും സംയുക്ത പദ്ധതിയായ േപ്രാജക്ട് ഹാപ്പിനെസ് സ്‌നേഹിത കോളിങ്ബെല്‍ പദ്ധതിയുടെ ഗുണഭോക്തൃസംഗമം രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ടുതാമസിക്കുന്ന മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് നിരന്തര സമ്പര്‍ക്കം നടത്തി ജീവിതം സന്തോഷകരമാക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുന്ന പദ്ധതിയാണ് പ്രോജക്ട് ഹാപ്പിനെസ്. തിരിച്ചറിയല്‍ രേഖകള്‍ എം.എൽ.എ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ഒരേസ്ഥലത്ത് ലഭ്യമാക്കാൻ അക്ഷയ, താലൂക്ക് സപ്ലൈ ഓഫിസ് ഹെല്‍പ് ഡെസ്‌കുകള്‍ ഒരുക്കിയിരുന്നു. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിെൻറ സഹകരണേത്താടെ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി. ജില്ലയില്‍ 2466പേരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. റാന്നി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന 315 പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഘട്ടംഘട്ടമായി ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും സംഗമം ഒരുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ കെ. വിധു സ്വാഗതംപറഞ്ഞു. ജില്ല പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനുപ പദ്ധതി വിശദീകരിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് കുര്യാക്കോസ്, റോണിരാജു, എ. റസിയ, പൊന്നിതോമസ്, ജയന്‍, നിഷരാജീവ്, രാജമ്മ, ഗ്രേസി ഫിലിപ്, വത്സലരാജന്‍, ഓമന വിശ്വനാഥ്, രാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.