എസ്.യു.സി.ഐ ധര്‍ണ നടത്തി

പത്തനംതിട്ട: വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറി​െൻറ നയങ്ങള്‍ക്കും അഴിമത ിക്കുമെതിരെ സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളിലേക്ക് നടന്ന സമരത്തി​െൻറ ഭാഗമായി എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ആഭിമുഖ്യത്തില്‍ പത്തനതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി എസ്. രാജീവന്‍ ഉദ്ഘാടനം ചെയ്തു. പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന മുതലാളിക്ക് പ്രതിരോധവിമാന കച്ചവടമുറപ്പിക്കാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ പരക്കംപായുന്നതും സുപ്രീംകോടതി വിധി തിരുത്തുംവിധം സ്വാധീനിക്കുന്നതും ജനാധിപത്യം അപകടത്തിലെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ തന്നെ വാർത്തസമ്മേളനം വിളിച്ചുപറയുന്നതും രാജ്യം എത്തി നില്‍ക്കുന്ന പതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ബിനു ബേബി അധ്യക്ഷതവഹിച്ചു. കെ.ജി. അനില്‍കുമാര്‍, എസ്. രാധാമണി, ലക്ഷ്മി ആര്‍.ശേഖര്‍, എം.എന്‍. സുകുമാരന്‍, സനില ജോര്‍ജ്, അനിത ഷിനു, ശരണ്യരാജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.