റാന്നി: ഇട്ടിയപ്പാറയിലെ സ്വകാര്യ ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയത് അറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ യുവാവ് റിമാന്‍ഡില്‍. ചേത്തക്കല്‍ നടമംഗലത്ത് കുട്ടു എന്ന അരവിന്ദി (25) നെയാണ് റിമാന്‍ഡ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ അരവിന്ദ് കഴിഞ്ഞ ദിവസം ബാറില്‍ മദ്യപിച്ച് സംഘര്‍ഷം ഉണ്ടാക്കുന്നതറിഞ്ഞെത്തിയ റാന്നി എസ്.ഐ അനീഷ്കുമാറിനെയും പൊലീസുകാരെയുമാണ് ആക്രമിച്ചത്. പരിക്കേറ്റ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സലിം, ശ്യാം എന്നിവര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രണ്ടുവര്‍ഷം മുമ്പ് ചേത്തക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു സംഘര്‍ഷം ഉണ്ടാക്കുകയും ഒരാളെ കുത്തിപ്പരിക്കേൽപിച്ച കേസില്‍ ഇയാള്‍ റിമാന്‍ഡിലായിരുന്നു. ആ കേസില്‍ ജാമ്യത്തിലിരിക്കെ മദ്യപിച്ച് വാഹനം ഓടിച്ചതിനു പിടിയിലായ അരവിന്ദിനെ ജാമ്യത്തില്‍ വിടുമ്പോള്‍ വാഹനം വിട്ട് കൊടുക്കാത്തതിെൻറ പേരില്‍ സ്റ്റേഷന്‍ വളപ്പില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന കാറിെൻറ ചില്ല് അടിച്ചുപൊട്ടിച്ചതിെൻറ പേരിലും കേസെടുത്തിരുന്നു. കൂടാതെ എട്ടോളം ക്രിമിനല്‍ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസ് വിവരങ്ങള്‍ ആർ.ഡി.ഒ കോടതിയെ അറിയിക്കാനും സ്ഥിരം ശല്യക്കാരുടെ പട്ടികയിൽപെടുത്തി കേസെടുക്കാനും തീരുമാനിച്ചതായി പൊലീസ് പറഞ്ഞു. അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 22 മുതൽ അടൂർ: മൂന്ന് ദിവസം നീളുന്ന മൂന്നാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നഗരം ഒരുങ്ങി. 15 ചിത്രങ്ങളും മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10 ഹ്രസ്വചിത്രങ്ങളുമാണ് ഇക്കുറി പ്രദർശിപ്പിക്കുന്നത്. അന്യഭാഷ ചിത്രങ്ങളെല്ലാം മലയാളം ഉപശീർഷകത്തോടെയാണ് കാണാൻ കഴിയുമെന്നാതാണ് ചലച്ചിത്രമേളയുടെ പ്രത്യേകത. 22, 23, 24 തീയതികളിലായി നടക്കുന്ന ചലച്ചിത്രമേളയിൽ ഒാൺലൈൻ രജിസ്ട്രേഷനിൽ വലിയ പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. 22ന് വൈകീട്ട് 4.30ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൻ ബീന പോൾ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷതവഹിക്കും. 23ന് വൈകീട്ട് 4.30ന് 'മലയാളത്തിെൻറ നവസിനിമ' വിഷയത്തെ അധികരിച്ച് നടക്കുന്ന ഒാപൺ ഫോറത്തിൽ നടനും സംവിധായകനുമായ മനോജ് കാന, സംവിധായകൻ സുദേവൻ, സംവിധായകൻ സഖറിയ എന്നിവർ പങ്കെടുക്കും. എടുത്തുകാരൻ പ്രേമചന്ദ്രൻ മോഡറേറ്റർ ആയിരിക്കും. 24ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.