ശ്രീവല്ലഭന്​ പന്തീരായിരം വഴിപാട് അർപ്പിച്ച്​ ഭക്തർ

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടന്ന പന്തീരായിരം വഴിപാട് ഭക്തിസാന്ദ്രമായി. തുകലശ്ശേരി മഹാദേവ ക്ഷേത്രത്തില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഭഗവാന് നേദിക്കാനുള്ള പഴങ്ങളുമായി നടന്ന ഭക്തിനിര്‍ഭരമായ ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. താലപ്പൊലിയും പഞ്ചവാദ്യവും ചെണ്ടമേളങ്ങളും ഗജവീരനും ഘോഷയാത്രക്ക് അകമ്പടിയായി. പന്തീരടി പൂജക്ക് മേല്‍ശാന്തിയുടെ കാർമികത്വത്തില്‍ പഴങ്ങള്‍ നേദിച്ചു. ഉത്സവം ശനിയാഴ്ച കൊടിയേറി 18ന് ആറാട്ടോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.