തെരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെ പത്തനംതിട്ട: അയിരൂർ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നറുക്കെടുപ്പിലൂടെ വിജയം. കോൺഗ്രസിലെ ടി.ടി. തോമസ് കുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് വീതവും ബി.ജെ.പിക്ക് നാലും അടക്കം 16 അംഗങ്ങളടങ്ങുന്നതാണ് അയിരൂർ പഞ്ചായത്ത് ഭരണസമിതി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ഇരുമുന്നണിക്കും വോട്ട് തുല്യമായി വന്നപ്പോൾ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ തോമസ് തമ്പി പ്രസിഡൻറാകുകയായിരുന്നു. എന്നാൽ, ജനുവരിയിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ബി.ജെ.പിയിലെ മൂന്ന് അംഗങ്ങൾ വോട്ട് ചെയ്തതോടെ എൽ.ഡി.എഫിന് അധികാരം നഷ്ടമായി. യു.ഡി.എഫ് സ്ഥാനാർഥി ടി.ടി. തോമസ് കുട്ടിക്കും എൽ.ഡി.എഫ് സ്ഥാനാർഥി സുരേഷ് കൊഴുവേലിക്കും ആറു വോട്ട് വീതം ലഭിച്ചതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. കോഴഞ്ചേരി താലൂക്ക് സെപ്ലെ ഓഫിസർ സുരേഷ് കുമാർ റിട്ടേണിങ് ഓഫിസറായിരുന്നു. യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.