കൈപ്പട്ടൂർ-പത്തനംതിട്ട റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നു

പത്തനംതിട്ട: കൈപ്പട്ടൂർ-പത്തനംതിട്ട റോഡിൽ വാഹനങ്ങളുടെ അമിതവേഗം കാരണം അപകടം പെരുകുന്നു. കഴിഞ്ഞ ദിവസം മാർക്കറ് റ് ജങ്ഷനിൽ റോഡ് മുറിച്ച കടക്കവെ കൈപ്പട്ടൂർ സ്വദേശി കൃഷ്ണകുമാർ കാറിടിച്ച് മരിച്ചു. അമിതവേഗത്തിൽ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കയായിരുന്നു. ഒരാഴ്ച മുമ്പ് അമ്പല ജങ്ഷനിലും അപകടം ഉണ്ടായി. രാത്രിയും പകലും വാഹനങ്ങൾ പോകുന്ന പ്രധാന റോഡാണിത്. ശബരിമല സീസൺ ആയതിനാൽ തിരക്ക് വർധിക്കുകയും ചെയ്തു. പുത്തൻവീടിക, സ്കൂൾ ജങ്ഷൻ, മാർക്കറ്റ് ജങ്ഷൻ, ഉഴുവത്ത് ക്ഷേത്ര ജങ്ഷൻ എന്നിവിടങ്ങനിൽ മണിക്കൂറോളം കാത്തുനിന്നാലേ റോഡ് മുറിച്ച് കടക്കാൻ കഴിയൂ. സ്വകാര്യ ബസുകൾ അമിതവേഗത്തിലാണ് ഇതുവഴി പോകുന്നത്. ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. ശബരിമല സീസൺ ആയിട്ടും ഗതാഗത തിരക്കും അമിതവേഗത്തെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസിനെയും പ്രധാന ജങ്ഷനുകളിൽ നിയോഗിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.