കൊടുമൺ: . അങ്ങാടിക്കൽ െതക്ക് ചേരുവ ശ്രീഭുവനേശ്വരി വിലാസം എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടന്നത്. കെട്ടിടത്തിെൻറ ജനൽ ചില്ലകൾ മദ്യക്കുപ്പികൊണ്ട് എറിഞ്ഞ് തകർത്തു. സമീപത്തെ ബി.ജെ.പി കൊടിമരങ്ങളും നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് ആക്രമണം നടന്നത്. എൻ.എസ്.എസ് കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിൽ അടൂർ താലൂക്ക് യൂനിയൻ പ്രതിഷേധിച്ചു. യൂനിയൻ പ്രസിഡൻറ് കലഞ്ഞൂർ മധു സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.