കാർഷിക മേഖലയെ അവഗണിച്ച് സർക്കാറുകൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല -മുസ്​ലിംലീഗ്​

പത്തനംതിട്ട: കർഷകരെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി ജനേദ്രാഹപരമാണെന്നും കേരളത്തി​െൻറ സമ്പ ദ്ഘടനയെ പിടിച്ചുനിർത്തുന്ന കാർഷിക മേഖലയെ അവഗണിച്ച് സർക്കാറുകൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുൽ റഹ്മാൻ. സ്വതന്ത്ര കർഷകസംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കർഷക പാർലമ​െൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര കർഷകസംഘം ജില്ല പ്രസിഡൻറ് എം. മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ടി.എം. ഹമീദ്, ജനറൽ സെക്രട്ടറി സമദ് മേപ്പുറത്ത്, സലിം ബാവ, സിദ്ദീഖ് റാവുത്തർ, അബ്ദുൽ കരിം തെക്കേത്ത്, എൻ.എ നൈസാം, നൗഷാദ് അടൂർ, കെ.പി. നൗഷാദ്, എച്ച്.എ. വഹാബ്, കെ.കെ. സുനിൽകുമാർ, സജീർ പെരുനാട്, ഷാനവാസ് അലിയാർ, ബഷീർ എംബ്രയിൽ, അബ്ദുൽ ഖാദർ കുഞ്ഞ്, എൻ. ബിസ്മില്ല ഖാൻ, റിയാസ് സലിം മക്കാർ, യൂസഫ് പിച്ചയ്യത്ത്, നജീബ് റാൻ, ഷാനവാസ് വലഞ്ചുഴി, സിറാജുദ്ദീൻ വലഞ്ചുഴി, മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.