പരിയാരത്ത് സയൻസ് പാർക്ക് ആരംഭിച്ചു

മല്ലപ്പള്ളി: പരിയാരം ഗവ. യു.പി സ്കൂളിൽ സയൻസ് പാർക്ക് ആരംഭിച്ചു. വിദ്യാർഥികൾക്ക് ശാസ്ത്രപഠനത്തിന് സഹായകരമാകുന്ന രീതിയിൽ പാഠഭാഗങ്ങൾ പ്രവർത്തിപ്പിച്ച് പഠിക്കാനുള്ള പാർക്കി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. യു.പി ശാസ്ത്ര പഠനത്തിനാവശ്യമായ ചലനം, പ്രകാശം, ജ്യോതിർഗോളങ്ങൾ, ശബ്ദം, ജലം, വായു തുടങ്ങിയവയെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവുനേടാൻ സഹായിക്കുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമാണ് പാർക്ക് നടപ്പിലാക്കിയത്. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഹിണി ജോസ് അധ്യക്ഷതവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. അജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശ് കുമാർ വടക്കേമുറി, അംഗങ്ങളായ പ്രിൻസി കുരുവിള, മോളി ജോയ്, രമ്യ മനോജ്, പി.ടി.എ പ്രസിഡൻറ് പി.വി. പ്രദീപ് കുമാർ, ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ്, പി.സി. മായാദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.