നാരങ്ങാനം ഗ്രന്ഥശാല സമുച്ചയം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: എട്ടു പതിറ്റാണ്ടി​െൻറ പാരമ്പര്യമുള്ള അക്ഷരക്കൂടാരത്തിന് അസൗകര്യങ്ങളുടെ പരാധീനതകളിൽനിന്ന് മോ ചനം. നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ പുതുതായി നിര്‍മിച്ച ഗ്രന്ഥശാല സമുച്ചയത്തി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടമ്മനിട്ട കരുണാകരൻ നിര്‍വഹിച്ചു. 1936ൽ പുസ്തകങ്ങളുടെ പുതിയ ലോകം നാരങ്ങാനത്തെ പൊതുജനങ്ങള്‍ക്ക് നല്‍കിയ ഗ്രന്ഥശാല സ്വന്തം കെട്ടിടമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ലോകബാങ്കിൽനിന്ന് അനുവദിച്ച 23 ലക്ഷം രൂപ മുടക്കിയാണ് ഗ്രന്ഥശാല സമുച്ചയത്തി​െൻറ ഇരുനില കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്. താഴത്തെ നിലയിൽ ആയുര്‍വേദ ഡിസ്പെന്‍സറിയും മുകളിൽ ലൈബ്രറിയുമാണ് പ്രവര്‍ത്തിക്കുന്നത്. വൈസ് പ്രസിഡൻറ് അമ്പിളി ഹരിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സുരേഷ്, ജിനി ജോസ്, ശ്രീകാന്ത് കളരിക്കൽ, ജിജിൻ തുണ്ടത്തിൽ, അഭിലാഷ്, ചാരുകുമാർ, ഇന്ദു രാജേന്ദ്രൻ, സി.ഡി.എസ് ചെയര്‍പേഴ്സൻ പ്രിയ മനോജ്, പഞ്ചായത്ത് സെക്രട്ടറി ഗിഫ്റ്റി, ലൈബ്രേറിയൻ മഹേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.