പന്തളം നഗരത്തിലെ ഇരുളകറ്റാൻ നടപടിയില്ല

പന്തളം: തീർഥാടനകാലം തുടങ്ങി നാളുകളായിട്ടും . സന്ധ്യയായാൽ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള പ്രകാശം മാത്രമാണ് ആശ്രയം. ഒമ്പതോടെ ഇതും ഇല്ലാതാകും. പിന്നീട് റോഡിലൂടെ പോകുന്ന വാഹനങ്ങളാണ് വെളിച്ചത്തിനു ആശ്രയം. ലക്ഷക്കണക്കിന് തീർഥാടകരെത്താൻ തുടങ്ങിയിട്ടും പന്തളം നഗരത്തി​െൻറയും സമീപങ്ങളുടെയും ദുർഗതിക്ക് മാറ്റമില്ല. പരിഹാരം കാണേണ്ട നഗരസഭ അധികൃതർ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനത്തിലാണ്. സമീപ നഗരസഭകളും പഞ്ചായത്തുകളും തീർഥാടനം പ്രമാണിച്ച് അറ്റകുറ്റപ്പണി യഥാസമയം നടത്തി വിളക്കുകൾ തെളിച്ചുകഴിഞ്ഞു. മെഡിക്കൽ മിഷൻ ജങ്ഷൻ, പന്തളം ജങ്ഷൻ, മണികണ്ഠൻ ആൽത്തറ, വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ പൊക്കവിളക്കുകൾ കണ്ണടച്ചിട്ട് നാളേറെയായി. എം.സി റോഡിൽ ഉൾെപ്പടെ പ്രധാന നിരത്തുകളിലും ഗ്രാമീണ റോഡുകളിലും സ്ഥാപിച്ചിരിക്കുന്നവ അറ്റകുറ്റപ്പണി നടത്താൻ പദ്ധതിയുണ്ടെങ്കിലും നാട്ടുകാർക്ക് പ്രയോജനം ചെയ്യുന്നില്ല. വർഷത്തിലൊരിക്കൽ അറ്റകുറ്റപ്പണി നടത്തുന്ന വിളക്കുകൾ ദിവസങ്ങൾക്കുള്ളിൽ കണ്ണടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഗുണനിലവാരം കുറഞ്ഞവ ഉയർന്ന വിലയ്ക്ക് വാങ്ങുന്നതാണ് പതിവെന്ന് ആക്ഷേപമുണ്ട്. പ്രവർത്തനരഹിതമാകുന്നവ മാറ്റിവാങ്ങാൻ കരാറിൽ വ്യവസ്ഥ ചെയ്യാറുണ്ടെങ്കിലും ഇതിനും നടപടിയുണ്ടാകാറില്ല. ഒരു വർഷത്തിൽ ലക്ഷങ്ങൾ വഴിവിളക്കിനായി മാറ്റിെവക്കുന്നുണ്ടെങ്കിലും ഒരു മാസത്തിൽ താഴെ മാത്രമാണ് പ്രകാശിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവയുടെ പുനരുദ്ധാരണത്തിനായി 2017-18 സാമ്പത്തിക വർഷം 20 ലക്ഷം വകയിരുത്തി ടെൻഡർ നടപടി പൂർത്തീകരിച്ചിരുന്നു. ഇതനുസരിച്ച് കരാറുകാരൻ വഴിവിളക്കുകൾ നഗരസഭയിൽ എത്തിച്ചെങ്കിലും മാറ്റി സ്ഥാപിക്കൽ എങ്ങുമെത്തിയില്ല. തീർഥാടനകാലം കണക്കിലെടുത്ത് നഗരകേന്ദ്രത്തിലും സമീപങ്ങളിലും കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനായി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ കൂടി അനുവദിച്ചതായി ടി.കെ. സതി പറഞ്ഞിരുന്നു. ഇതും പ്രഖ്യാപനത്തിലൊതുങ്ങി. ആശാവർക്കർമാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി പരിഗണിക്കണം -ചിറ്റയം അടൂർ: ആശാവർക്കർമാരുടെ ഒാണറേറിയം കാലോചിതമായി പരിഷ്കരിക്കണമെന്നും ലാസ്റ്റ്ഗ്രേഡ് ജീവനക്കാരായി പരിഗണിച്ച് പരമാവധി പ്രതിഫലം ലഭ്യമാക്കണമെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറി​െൻറ നിലവിലുള്ള നിലപാട് ഇൗ വിഭാഗത്തെ തികച്ചും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും എം.എൽ.എ സൂചിപ്പിച്ചു. ആശാവർക്കർമാരെ പരിശീലിപ്പിച്ച് ആരോഗ്യവകുപ്പി​െൻറ ഭാഗമായി നിർത്തി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി കെ. ശൈലജ സഭയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.