തേജസ് സ്പെഷൽ സ്കൂളിന്​ സഹായവുമായി കേരള കൾച്ചറൽ ഫോറവും കുന്നുതറ ഫൗണ്ടേഷനും

കോഴഞ്ചേരി: കുട്ടികളെ മാനസിക വെല്ലുവിളികളിൽനിന്ന് മുക്തരാക്കാൻ സഹായിക്കുന്ന തേജസ് സ്പെഷൽ സ്കൂളിൽ അതിജീവനത് തി​െൻറ പ്രകാശം ചൊരിഞ്ഞ് സ്നേഹസ്പർശം പദ്ധതിയുമായി യു.എസ്.എയിലെ ന്യൂജേഴ്സി ആസ്ഥാനമായ കേരള കൾച്ചറൽ ഫോറവും കുന്നുതറ കെ.ടി. തോമസ് ഫൗണ്ടേഷനും. മഹാപ്രളയത്തിൽ തകർന്നടിഞ്ഞ് അവതാളത്തിലായ സ്കൂളി​െൻറ പ്രവർത്തനം സാധാരണ നിലയിലേക്കെത്തിക്കുന്നതിനുള്ള സഹായവുമായി അവർ സ്കൂളിലെത്തി. സംസ്ഥാന സർക്കാറി​െൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജില്ലയിലെ ചുരുക്കം സെപ്ഷൽ സ്കൂളുകളിൽ ഒന്നാണിത്. 58ൽപരം വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനം പ്രളയത്തിൽ പൂർണമായി മുങ്ങിപ്പോയിരുന്നു. കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പുസ്തകങ്ങൾ എന്നിവയെല്ലാം നാശത്തിനിരയായി. ഇവ വീണ്ടെടുക്കുന്നതിനും സ്കൂളി​െൻറ പ്രവർത്തനം മുേമ്പാട്ടു കൊണ്ടുപോകുന്നതിനും അധികൃതർ നെട്ടോട്ടമോടുന്നതിനിടെയാണ് ഇവരുടെ സഹായം ലഭ്യമായത്. ഇവരുടെ കഷ്ടതകൾ മനസ്സിലാക്കിയ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും കുന്നുതറ ഫൗണ്ടേഷൻ ചെയർമാനുമായ ജോർജ് മാമ്മൻ കൊണ്ടൂരി​െൻറ അഭ്യർഥനപ്രകാരമാണ് കേരള കൾച്ചറൽ ഫോറം സഹായം നൽകാൻ സന്നദ്ധമായത്. അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രമുഖ അംഗമായ കൾച്ചറൽ ഫോറം രക്ഷാധികാരി ഇരവിപേരൂർ സ്വദേശിയായ ടി.എസ്. ചാക്കോയാണ് ഇതിനാവശ്യമായ മാർഗനിർദേശം നൽകിയത്. റഫ്രിജറേറ്റർ, ടെലിവിഷൻ, കമ്പ്യൂട്ടർ, വാട്ടർ പ്യൂരിഫയർ, ഫാനുകൾ, മിക്സി, കളിപ്പാട്ടങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങി സ്കൂളി​െൻറ പ്രവർത്തനത്തിന് അത്യാവശ്യം വേണ്ട സാധനങ്ങൾ കൾച്ചറൽ ഫോറം എത്തിച്ചുനൽകി. കുന്നുതറ ഫൗണ്ടേഷൻ ഇവർക്ക് പ്രഥമ ശ്രശ്രൂഷക്കാവശ്യമായ ഫസ്റ്റ്എയ്ഡ് ബോക്സുകളും മറ്റും നൽകി. തിരുവല്ല കുമ്പഴ സംസ്ഥാന പാതയിൽ വല്ലംകുളത്ത് ബേക്ക്നഹീർ ബിഷപ് ഹൗസിന് സമീപത്താണ് സ്കൂൾ. സ്നേഹസ്പർശം പദ്ധതിയോടനുബന്ധിച്ച പൊതുസമ്മേളനം കേരള കൾച്ചറൽ ഫോറം രക്ഷാധികാരി ടി.എസ്. ചാക്കോ തറവേലിമണ്ണിൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷതവഹിച്ചു. ബിഷപ് സണ്ണി എബ്രഹാം, മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, ജേക്കബ്ബ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജിജി മാത്യു, ഗ്രാമപഞ്ചായത്ത് മെംബർ സാബു ചക്കുംമൂട്ടിൽ, സുനിൽ മറ്റത്ത്, അന്നമ്മ നൈനാൻ, വിനോദ് ജോർജ്, ജോണി അലക്സാണ്ടർ, ടി.എ. റഷീദ്, വി.എൻ. നൈനാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.