ഡിസംബര്‍ ഫെസ്​റ്റിന്​ മിഴിവേകി ഗോത്രമേള

പത്തനംതിട്ട: കുടുംബശ്രീ ജില്ല മിഷ​െൻറ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടക്കുന്ന ഡിസംബര്‍ ഫെസ്റ്റ ിനോടനുബന്ധിച്ച് അവതരിപ്പിച്ച ഗോത്രപെരുമ- ഗോത്ര കലാമേള നയനവിസ്മയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ കലാ ട്രൂപ്പുകളില്‍നിന്നുള്ള കലാകാരന്മാരാണ് പരിപാടി അവതരിപ്പിച്ചത്. കലാമേളയുടെ ആദ്യദിവസം റാന്നി ഉതിമൂട് പട്ടികവര്‍ഗ കോളനിയില്‍നിന്നുള്ള ശ്രീഭദ്ര അയല്‍ക്കൂട്ട അംഗങ്ങള്‍ പുറമാടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം, നാടന്‍പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു. രണ്ടാംദിവസം നാറാണംമൂഴി അടിച്ചിപുഴ കോളനിയിലെ മഹിമ, അമൃതം എന്നീ അയല്‍ക്കൂട്ട അംഗങ്ങള്‍ കോല്‍ക്കളി, നാടന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തില്‍ ജില്ലയിലെ പട്ടികവര്‍ഗ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഗോത്ര തനത് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഗോത്ര കലാമേള സംഘടിപ്പിച്ചത്. പരിപാടി ജില്ല ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി ഷംസുദീന്‍, എ.ഡി.എം.സി വി.എസ്. സീമ, എ.ഡി.എം.സി മണികണ്ഠന്‍, ഡി.പി.എം ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.