കാടി​െൻറ മക്കൾക്ക് ആദ്യക്ഷരം പകർന്ന് വനപാലകർ

ചിറ്റാർ: കാടി​െൻറ മക്കൾക്ക് ആദ്യക്ഷരം പകർന്നുനൽകി വനപാലകർ. നിലക്കലിൽനിന്ന് ളാഹ വളഞ്ഞങ്ങാനം വനഭാഗത്തേക്ക് താമസംമാറി എത്തിയ ആദിവാസി കുട്ടികളെ എഴുത്തിനിരുത്തി. മലമ്പണ്ടാരം വിഭാഗത്തിൽപെട്ട ഏഴു കുടുംബങ്ങളിലായി 31 പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ മക്കളായ നാലു വയസ്സുള്ള അലീന, സുബിത, മൂന്നു വയസ്സുള്ള സനീഷ് എന്നിവരെയാണ് രാജാമ്പാറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ രതീഷി​െൻറ നേതൃത്വത്തിലുള്ള വനപാലകർ എഴുത്തിനിരുത്തിയത്. കുട്ടികളെ വനപാലകരായ വിപിൻ, രാഖി എന്നിവരുടെ മേൽനോട്ടത്തിൽ അവരുടെ കുടിലുകളിൽ പോയി പഠിപ്പിക്കും. ഇവിടത്തെ മുതിർന്ന സ്ത്രീകളും പഠനത്തിന് താൽപര്യമെടുത്തിട്ടുണ്ട്. അവരെയും വനപാലകർ പഠിപ്പിക്കാമെേന്നറ്റു. ശനിയാഴ്ച കുടിലുകളിൽ ചെന്ന് വനപാലകർ മുതിർന്നവരെയും അക്ഷരം പഠിപ്പിക്കാൻ തുടങ്ങി. മറ്റു സ്കൂളുകളിൽ പഠിക്കുന്ന 20ഓളം കുട്ടികൾക്ക് പഠിക്കാൻ സ്ലേറ്റും ബുക്കും പേനയും പെൻസിലും വനപാലകർ വിതരണം ചെയ്തു. രാജാമ്പാറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ രതീഷ്, എസ്.എഫ്.ഒ ഡെയ്‌സി, ബി.എഫ്.ഒമാരായ വിജയകുമാർ, വിപിൻ, രാഖി, ഹരികുമാർ, വാച്ചർമാരായ ബിജു, ഭാഗ്യൻ, കുട്ടപ്പൻ, ചന്ദ്രൻ, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടക്കുന്നത്. തോപ്പിൽ രജി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.