പത്തനംതിട്ട: കാലിക്കറ്റ് സർവകലാശാല നടത്തുന്ന ബി.എ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി (ഡബിൾ മെയിൻ) കേരളത്തിലെ എച്ച്.എസ്.ടി അറബിക് തസ്തികയിലേക്കുള്ള അധ്യാപക നിയമനത്തിന് യോഗ്യതയായി കേരള സർക്കാർ പരിഗണിച്ച സാഹചര്യത്തിൽ പ്രൈമറി അറബി അധ്യാപക തസ്തികക്കുകൂടി യോഗ്യതയായി പരിഗണിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല സംഗമം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷൻ കെ.ഇ. അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എം. ഹബീബ് മദനി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ടി.എം. ഹമീദ്, ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, എ. നൈസാം, സി. അബ്ദുൽ അസീസ്, എ. മുഹമ്മദ് മാസ്റ്റർ, സി.ടി. കുഞ്ഞയമ്മു മാസ്റ്റർ, എസ്. ബദറുദ്ദീൻ, സി.എച്ച്. ഹംസ മാസ്റ്റർ, കെ.കെ. മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. അബ്ദുൽ റഹ്മാൻ ഫൈസി സ്വാഗതവും നൗഷാദ് മാസ്റ്റർ കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.