ക്രിമിനലുകളെ ഇറക്കി ബി.ജെ.പി വർഗീയകലാപം സൃഷ്​ടിക്കുന്നു -മുഹമ്മദ് റിയാസ്

കോന്നി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തി​െൻറ വിവിധ ജില്ലകളിൽനിന്ന് ക്വട്ടേഷൻ സംഘങ്ങെളയും ക്രിമിനലുകെളയും ഇറക്കി വർഗീയകലാപം സൃഷ്ടിക്കുകയാണ് ബി.ജെ.പിയും മറ്റു സംഘടനകളും ചെയ്യുന്നതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനം കോന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാവുമായി ബന്ധമുള്ള ആക്ടിവിസ്റ്റ് മല ചവിട്ടാൻ എത്തിയത് ഇതി​െൻറ ഭാഗമായാണ്. ഇത്തരത്തിലുള്ള ചിലരെ ശബരിമലയിലേക്ക് കടത്തിവിട്ട് ബോധപൂർവം കലാപം സൃഷ്ടിച്ച് ഇടതുപക്ഷ സർക്കാറിനെതിരെ ജനവികാരം ഇളക്കിവിടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. വിശ്വാസം സംരക്ഷിക്കപ്പെടുന്നതിനൊപ്പം ഇന്ത്യൻ ഭരണഘടനക്കാണ് ഡി.വൈ.എഫ്.ഐ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഭരണഘടനയേക്കാൾ വലുതാണ് വിശ്വാസവും മനുസ്മൃതിയുമെന്നാണ് ബി.ജെ.പി നിലപാട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് ചിലരുടെ ചതിക്കുഴിയിൽ അകപ്പെട്ടവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരികെ കൊണ്ടുവരും. കൊടിയില്ലാതെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ ബി.ജെ.പി-ആർ.എസ്.എസ് പാളയത്തിൽപെട്ടതോടെ കേരളത്തിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ല പ്രസിഡൻറ് എം.വി. സഞ്ജുവി​െൻറ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ല സമ്മേളനത്തിന് ട്രാൻസ്ജെൻഡർ പ്രതിനിധികളും കോന്നി: ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ല സമ്മേളനം ട്രാൻസ്ജെൻഡർ പ്രതിനിധികളുടെ സാന്നിധ്യംകൊണ്ട് ശ്രേദ്ധയമായി. യുവജന സംഘടനയുടെ സമ്മേളന ചരിത്രത്തിൽ ആദ്യമായാണ് സമൂഹത്തി​െൻറ മുഖ്യധാരയിൽനിന്ന് ഒഴിവാക്കിനിർത്തിയ ട്രാൻസ്ജെൻഡറിനെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത്. കോന്നിയിൽ നടക്കുന്ന ജില്ല സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ട്രാൻസ്ജെൻഡേഴ്സ് പന്തളം യൂനിറ്റ് പ്രസിഡൻറ് ശിഖ സന്തു, സെക്രട്ടറി നക്ഷത്ര വി. കുറുപ്പ്, കോന്നിയിൽനിന്ന് വൈശാലി, പന്തളം യൂനിറ്റ് ട്രഷറർ കാവ്യ, താര കോട്ടക്കൽ എന്നിവരാണ് പ്രത്യേക പ്രതിനിധികളായി പങ്കെടുക്കുന്നത്. ഒരാഴ്ച മുമ്പ് പത്തനംതിട്ടയിൽ ഇവരുടെ പ്രത്യേക കൺെവൻഷൻ ചേർന്നാണ് അഞ്ച് പ്രതിനിധികളെ തെരഞ്ഞെടുത്തത്. ജില്ലയിൽ 1500 ട്രാൻസ്ജെൻഡേഴ്സിന് ഡി.വൈ.എഫ്.ഐയിൽ അംഗത്വം നൽകിയതായി ജില്ല സെക്രട്ടറി കെ.യു. ജനീഷ് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.