പത്തനംതിട്ട ലൈവ്​-2

നിലക്കൽ ഇനി അയ്യപ്പഭക്തരുടെ ബേസ് ക്യാമ്പ് അയ്യപ്പഭക്തരുടെ ബേസ് ക്യാമ്പ് പമ്പ ത്രിവേണിയിൽനിന്ന് നിലക്കലിേലക ്ക് മാറുകയാണ്. കന്നിമാസ പൂജക്ക് നട തുറക്കുന്ന ഞായറാഴ്ച മുതല്‍ അയ്യപ്പഭക്തരുടെ ബേസ് ക്യാമ്പ് നിലക്കൽ ആയി മാറും. നിലക്കൽ ബേസ് ക്യാമ്പാക്കണമെന്നത് ശബരിമല മാസ്റ്റര്‍പ്ലാനില്‍ വിഭാവനം ചെയ്തിരുന്നതാണ്. ഇതുവരെ അതു നടപ്പാക്കാൻ ദേവസ്വം ബോർഡ് തയാറായിരുന്നില്ല. പ്രളയം പമ്പയിൽ വൻ നാശം വിതച്ചതോടെയാണ് അധികൃതരുടെ കണ്ണുതുറന്നത്. ഇപ്പോൾ വാഹനത്തിരക്കും മാലിന്യവുമാണ് അവിടത്തെ പ്രധാന പ്രശ്നം. സ്വകാര്യ വാഹനങ്ങള്‍ നിലക്കല്‍ വരെ മാത്രേമ ഇനി അനുവദിക്കൂ. നിലക്കലിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിലാകും തീർഥാടകരെ പമ്പയിൽ എത്തിക്കുക. ഇവിടെനിന്ന് പമ്പയിലേക്ക് 22 കിലോമീറ്ററുണ്ട്. 31 രൂപയാണ് നിരക്ക്. കന്നിമാസപൂജക്ക് തീർഥാടകർക്ക് എത്താൻ ചെയിന്‍ സര്‍വിസിന് കെ.എസ്.ആര്‍.ടി.സി 60 ബസ് എത്തിക്കും. ഇവ നിലക്കൽ-പമ്പ റൂട്ടില്‍ 15 മുതല്‍ 20 മിനിറ്റ് വരെ ഇടവിട്ട് സര്‍വിസ് നടത്തും. ടിക്കറ്റിന് പകരം കൂപ്പണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാതിരുന്നാൽ അത് കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിലും വൻ വർധനയുണ്ടാക്കും. മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിക്കുന്ന നവംബര്‍ 15 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിലക്കല്‍ വരെ മാത്രം പ്രേവശനം നൽകാനാണ് ആദ്യം തീരുമാനിച്ചത്. ഈ മാസം 16 മുതല്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ബേസ് ക്യാമ്പ് സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയില്‍ നിലക്കലായിരിക്കും ടോയ്‌ലറ്റ് സൗകര്യം കൂടുതലായി ഒരുക്കുക. ഇവിടത്തെ പഴയ കുളം ചളികയറി മൂടിക്കിടക്കുന്നത് നവീകരിക്കേണ്ടതുമുണ്ട്. ഇതിന് വനം വകുപ്പുമായുള്ള തര്‍ക്കവും പരിഹരിക്കണം. നിലക്കലില്‍ സ്വകാര്യ വാഹനങ്ങള്‍ തടയാൻ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ക്കും. അയ്യപ്പഭക്തര്‍ക്ക് വേണ്ട നിർദേശം നല്‍കാൻ കൂടുതല്‍ പൊലീസിനെയും നിലക്കലില്‍ വിന്യസിച്ചു കഴിഞ്ഞു. ഒരു ഡിവൈ.എസ്.പിക്കാണ് നിരീക്ഷണ ചുമതല. ഇതിനായി നിലക്കലില്‍ പൊലീസ് കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചു. എല്ലാ സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ്ങിനായി നിലക്കലില്‍ കൂടുതൽ സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൂടുതല്‍ സ്ഥലം ദേവസ്വം ബോര്‍ഡ് കണ്ടെത്താൻ ശ്രമിക്കുകയാണ്. മാലിന്യംപേറുന്ന വലിയ നദിയായി ഇന്ന് പമ്പ മാറിയിട്ടുണ്ട്. നിലക്കൽ ബേസ് ക്യാമ്പാകുന്നതോടെ പമ്പയിലെ മാലിന്യം കുറക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. പി.ടി. തോമസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.