പന്തളം തപസ്യ ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

പന്തളം: പ്രളയബാധിതരായ വിദ്യാർഥികൾക്ക് തപസ്യ കലാസാഹിത്യവേദി പന്തളം നഗർ യൂനിറ്റ് അടിയന്തരാവശ്യത്തിനുള്ള സാധനങ്ങൾ വിതരണം ചെയ്തു. പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് നോട്ട്ബുക്കുകൾ, പേന, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങളും അരി, ഗോതമ്പുപൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ബെഡ്ഷീറ്റുകൾ, മുണ്ടുകൾ തുടങ്ങിയ വസ്ത്രങ്ങളും ശുചീകരണത്തിന് ലോഷൻ, ബ്ലീച്ചിങ് പൗഡർ, മിനറൽ വാട്ടർ എന്നിവയാണ് നൽകിയത്. അധ്യാപകരായ ബിന്ദു എസ്. നായർ, ഹരികുമാർ എന്നിവരും വിദ്യാർഥികളും ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ബുധനൂർ പരാശക്തി ബാലികസദനത്തിലെ അന്തേവാസികൾക്കും വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പഠനോപകരണങ്ങൾ, ശുചീകരണത്തിനാവശ്യമായ വസ്തുക്കൾ എന്നിവ നൽകി. ട്രഷറർ പി.ജി. ഗോപാലൻ നായർ, രാഷ്ട്രീയ സ്വയംവേക സംഘം ചെങ്ങന്നൂർ ജില്ല സേവാപ്രമുഖ് എം.ആർ. രാജേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തപസ്യ പന്തള൦ നഗർ യൂനിറ്റ് കാര്യദർശി എം.ജി. ബിജുകുമാ൪, അംഗങ്ങളായ രാജീവ്, ശരത്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.