പത്തനംതിട്ട: മുല്ലപ്പെരിയാര്‍ അണക്കെട്ടിെൻറ ജലനിരപ്പ് സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര വിദഗ്ധ സമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിെൻറ ബലപരിശോധന നടത്തിക്കണമെന്ന വാദത്തെ സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ എതിര്‍ത്തു തോല്‍പിച്ചുവെന്നത് വസ്തുതവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. 2018 ആഗസ്റ്റ് 16, 17, 24, സെപ്റ്റംബര്‍ ആറ് തീയതികളിലാണ് സുപ്രീംകോടതി ഈ കേസിന്മേല്‍ വാദം കേള്‍ക്കുകയും ചില ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തത്. അന്തിമ വിധി എട്ടാഴ്ചത്തേക്കു മാറ്റിവെച്ചത് സെപ്റ്റംബര്‍ ആറിനാണ്. അന്തിമ വിധി വരെ ആഗസ്റ്റ് 17െൻറ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലുള്ളതായിരിക്കുമെന്നും ഉത്തരവായി. ഈ ഉത്തരവ് വന്ന് കേസ് എട്ടാഴ്ചത്തേക്ക് മാറ്റിവെക്കുന്ന സന്ദര്‍ഭത്തില്‍ വാദിയുടെ അഭിഭാഷകൻ, മുല്ലപ്പെരിയാര്‍ അണക്കെട്ടിെൻറ ബലം അന്താരാഷ്ട്ര വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം എന്ന പരാമര്‍ശം വാക്കാല്‍ നടത്തുകയും കോടതി അത് തള്ളിക്കളയുകയും ചെയ്തു. യഥാർഥത്തില്‍ 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുെവച്ച ആശയമാണ് അങ്ങനെയൊരു പരിശോധന. ഇപ്പോള്‍ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം തുറന്നുവിട്ടതാണെന്ന വാദത്തില്‍ മാത്രമാണ് സര്‍ക്കാറിന് വിയോജിപ്പുണ്ടായിരുന്നത്. ഇത് സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ രേഖപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര സമിതിയെക്കൊണ്ടുള്ള ഡാമിെൻറ ബലപരിശോധന എന്ന വാക്കാല്‍ മാത്രമുള്ള ആവശ്യത്തിന്മേല്‍ അനുകൂലമായോ പ്രതികൂലമായോ ഒരഭിപ്രായവും ഉന്നയിക്കാൻ സര്‍ക്കാര്‍ അഭിഭാഷകന് യാതൊരവസരവും ഉണ്ടായിരുന്നിെല്ലന്നും മന്ത്രി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.