പത്തനംതിട്ട: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകെൻറ വിലാസം സ്ഥിരീകരിക്കുന്നതിന് െറസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്/ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ലെന്ന് സിവില്‍ സപ്ലൈസ് കമീഷണല്‍ ഉത്തരവിറക്കിയതായി റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു. െറസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണിത്. െറസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനു സമാനമായി താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖ അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ മതിയാകും. ആധാര്‍ കാര്‍ഡിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖ, ഗ്യാസ് വൗച്ചര്‍, വാട്ടര്‍ അതോറിറ്റി ബില്‍, ലാന്‍ഡ് ഫോണ്‍ ബില്‍, ദേശസാത്കൃത ബാങ്കിെൻറ ഫോട്ടോ പതിച്ച പാസ്ബുക്ക്, സാധുവായ വാടക കരാര്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമതിയാകും. സംസ്ഥാനത്ത് ഒരിടത്തും റേഷന്‍ കാര്‍ഡില്ലാത്തവര്‍ ജനപ്രതിനിധികളുടെ ശിപാര്‍ശ കത്തിനുപകരം, കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 സംസ്ഥാനത്തു നടപ്പാക്കിയതിെൻറ ഭാഗമായി അപേക്ഷകെൻറയും കുടുംബാംഗങ്ങളുടെയും ആധാര്‍ വിവരങ്ങള്‍ പൂർണമായും ശേഖരിക്കുന്നതിനാല്‍, മറ്റേതെങ്കിലും റേഷന്‍ കാര്‍ഡില്‍ അംഗങ്ങളോ, അപേക്ഷകരോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് ഡി-ഡ്യൂപ്ലിക്കേഷന്‍ പ്രക്രിയയിലൂടെ കണ്ടുപിടിക്കാന്‍ കഴിയും. മുന്‍ഗണന കാര്‍ഡ് ആവശ്യമുള്ളവര്‍ മാത്രം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. മറ്റുള്ളവര്‍ വരുമാനം സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയില്‍ രേഖപ്പെടുത്തിയാല്‍ മതി. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്. എ.സിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി പത്തനംതിട്ട: പോസ്റ്റ്ഒാഫിസ് റോഡിലെ തോപ്പിൽ ടവറിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പിലെ എ.സിക്ക് തീപിടിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കി. വെള്ളിയാഴ്ച പകൽ 11.40നായിരുന്നു സംഭവം. സമീപത്തുകൂടി നടന്നുപോയ യാത്രക്കാരനാണ് കെട്ടിടത്തിെൻറ പുറത്തായി സ്ഥാപിച്ചിരുന്ന എ.സിയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ബാങ്കിൽ അറിയിച്ചത്. ഉടൻ ബാങ്ക് അധികൃതർ ഫയർഫോഴ്സിലും കെ.എസ്.ഇ.ബിയിലും വിവരം അറിയിച്ചു. ഉടൻ സപ്ലൈ ഒാഫ് ചെയ്യുകയും തുടർന്ന് ഫയർഫോഴ്സിെൻറ രണ്ട് യൂനിെറ്റത്തി തീ അണക്കുകയുമായിരുന്നു. മറ്റ് നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.