ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ സമ്പാദ്യവുമായി സഹോദരങ്ങൾ

പന്തളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ഒരു വർഷത്തെ സമ്പാദ്യവുമായി സഹോദരങ്ങൾ എത്തി. കടക്കാട് ഗവ.എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് റഫാസ്, മുഹമ്മ്ദ നഫാസ്, സഹോദരി യു.കെ.ജി വിദ്യാർഥിനി അസ്ന എന്നിവരാണ് സമ്പാദ്യക്കുടുക്കയുമായി വന്നത്. വാർത്തകളിൽ പ്രളയക്കെടുതി കണ്ട കുഞ്ഞുങ്ങൾ തങ്ങളുടെ മുഴുവൻ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. മാതാപിതാക്കളായ റഫീവിനും അർഷിദക്കുമൊപ്പം രാവിലെ വിദ്യാലയത്തിലെത്തിയ കുഞ്ഞുങ്ങൾ പി.ടി.എ പ്രസിഡൻറ് നൗഷാദിന് സമ്പാദ്യങ്ങൾ കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.