പമ്പയില്‍ അഞ്ചു മോഷ്ടാക്കള്‍ അറസ്റ്റില്‍

ശബരിമല: പമ്പയില്‍ മോഷ്ടാക്കളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശി പാണ്ഡ്യന്‍ (51), കറുപ്പയ്യ (45), കന്നിസേതുപെട്ടി സ്വദേശികളായ നവമണി (53), മുനിയാണ്ടി (46), ചെന്നൈ സ്വദേശി കറുപ്പയ്യ (46), എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 9.45ന് പമ്പ രാമമൂര്‍ത്തി മണ്ഡപത്തിന് സമീപം ഒളിച്ചിരുന്ന ഇവരെ സംശയം തോന്നി പൊലീസ് കസ്റ്റിഡിയില്‍ എടുക്കുകയായിരുന്നു. റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാണ്ഡ്യന്‍ പമ്പ-ശബരിമല ഭാഗങ്ങളില്‍ അഞ്ചു മോഷണക്കേസുകളില്‍ പ്രതിയാണ്. തേനി സ്വദേശി കറുപ്പയ്യ മൂന്നു കേസുകളിലും പ്രതിയാണ്. സി.ഐ. അരുള്‍കുമാര്‍, എസ്.ഐ സുഭാഷ്, എ.എസ്.ഐ ശ്യാംലാല്‍, സിവില്‍ പൊലീസുകാരായ ബിജു മാത്യു, രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.