വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കണം–കലക്ടര്‍

പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുതിയ പദ്ധതികള്‍ നടപ്പാക്കണമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. മാനസിക-സാമൂഹ്യ-പുനരധിവാസ കേന്ദ്രങ്ങളുടെ ശാക്തീകരണത്തിന്‍െറ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സംവ്രജന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാനസിക വെല്ലുവിളി നേരിടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി ഉണര്‍വ് എന്ന പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നുണ്ട്. സര്‍ക്കാറിന്‍െറ വിവിധ പദ്ധതികള്‍ മാനസിക വെല്ലുവിളി നേരിടുന്നവരിലേക്കത്തെിക്കാന്‍ ജനസേവ എന്ന പദ്ധതിയും നിലവിലുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. സാമൂഹികനീതി വകുപ്പും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെക്കുറിച്ചും അവരെ പരിപാലിക്കേണ്ടതിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ഫാ.ജോഷ്വാ, മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം സോഷ്യല്‍ സയന്‍റിസ്റ്റ് ഇ. നസീര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ എസ്. ജലജ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.