പത്തനംതിട്ട: വിവരാവകാശ നിയമത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍നിന്ന് അധികാരികള്‍ പിന്മാറണമെന്ന് ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിവരാവകാശ നിയമത്തിന്‍െറ 10ാം വാര്‍ഷിക ആഘോഷങ്ങള്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ചു. വിവരാവകാശ നിയമം രാജ്യത്ത് നിലവില്‍വന്നിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ നിയമത്തെ തകര്‍ക്കുവാനുള്ള സംഘടിത ശ്രമങ്ങള്‍ പല ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിവരാവകാശ അപ്പീലുകളും അപേക്ഷകളും തീര്‍പ്പാക്കാന്‍ അധികാരമുള്ള സംസ്ഥാന വിവരാവകാശ കമീഷനിലെ ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ളെന്ന് യോഗം അഭിപ്രായപ്പെട്ടു. നിയമം ഭേദഗതി ചെയ്യാനോ മാറ്റം വരുത്താനോ പാര്‍ലമെന്‍റിനു മാത്രം അധികാരം ഉണ്ടെന്നിരിക്കെ നിയമത്തിന് പല വ്യാഖ്യാനങ്ങളും നല്‍കി മാറ്റംവരുത്തുന്ന പ്രവണത പല ഉദ്യോഗസ്ഥ പ്രമുഖരും നടത്തുന്നു. അതിന്‍െറ അവസാനത്തെ ഉദാഹരണമാണ് കോണ്‍ഫിഡന്‍ഷ്യല്‍ എന്ന് രേഖപ്പെടുത്തുന്ന ഫയലുകളിലെ വിവരങ്ങള്‍ നല്‍കേണ്ടതില്ല എന്ന ഉത്തരവ്. വിവരാവകാശ നിയമത്തിന്‍െറ 10വര്‍ഷങ്ങള്‍-നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാറും നടന്നു. ജില്ലാ പ്രസിഡന്‍റ് കെ. നാരായണന്‍െറ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ. ജയകുമാര്‍ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ജയിംസ് കുര്യന്‍ വിഷയാവതരണം നടത്തി. പി. രാമചന്ദ്രന്‍ നായര്‍ മോഡറേറ്ററായിരുന്നു. ജോര്‍ജ് വര്‍ഗീസ് തെങ്ങുംതറയില്‍, ജില്ലാ ജോയന്‍റ് സെക്രട്ടറി കെ.പി. രാമകൃഷ്ണന്‍, അഡ്വ. സനല്‍ ജോര്‍ജ്, പി.കെ. ചന്ദ്രശേഖര പിള്ള, പി.ആര്‍. രാജു, പി.കെ. ദാമോധരന്‍, മാത്യു ശമുവേല്‍, പി.ജി. വര്‍ഗീസ്, എന്‍. ലാലന്‍, കെ.ആര്‍. പ്രഭാകരന്‍, കെ.ആര്‍. മാധവന്‍ പിള്ള, പുരുഷോത്തമക്കുറുപ്പ്, പി.ആര്‍. രാജമ്മ, കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.