പന്തളം: പന്തളം നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. വലിയ തര്‍ക്കങ്ങള്‍ക്ക് ഇടകൊടുക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഒരു പടി മുന്നിലത്തൊന്‍ അവര്‍ക്ക് കഴിഞ്ഞത്. 12 സീറ്റ് ആവശ്യപ്പെട്ട സി.പി.ഐക്ക് ഏഴു സീറ്റ് നല്‍കി ധാരണയിലാകുകയായിരുന്നു. ഒന്നിലേറെ സീറ്റുകള്‍ ആവശ്യപ്പെട്ട എന്‍.സി.പിക്ക് ഒരു സീറ്റും നല്‍കി മുന്നണി സംവിധാനത്തില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സീറ്റുകളുടെ എണ്ണത്തില്‍ ധാരണയായെങ്കിലും തവളംകുളം തെക്ക് വാര്‍ഡ് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നല്‍കാന്‍ കഴിയില്ളെന്ന നിലപാടിലാണ് സി.പി.എം. ഇതിന് പകരം തവളംകുളം ഡിവിഷന്‍ നല്‍കാമെന്നാണ് സി.പി.എം പറയുന്നത്. ഇത് സംബന്ധിച്ച് ജില്ലാ എല്‍.ഡി.എഫ് തീരുമാനിക്കുമെന്നറിയുന്നു. വരും ദിവസങ്ങളില്‍ വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി ടി.ഡി. ബൈജു പറഞ്ഞു. നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍: തോട്ടക്കോണം പടിഞ്ഞാറ് (1) തുളസീധരന്‍, തോട്ടക്കോണം കിഴക്ക് (2) രേഖ, മുളമ്പുഴ (3) ഉഷ, മുളമ്പുഴ കിഴക്ക് (4) എ. ഗിരിജകുമാരി, മങ്ങാരം പടിഞ്ഞാറ് (5) വി.വി. വിജയകുമാര്‍ , മങ്ങാരം കിഴക്ക് (6) എ.ആര്‍. പ്രദീപ് വര്‍മ, തോന്നല്ലൂര്‍ കിഴക്ക് (7) ജഗദമ്മ, തോന്നല്ലൂര്‍ തെക്ക് (8) ലസിത ടീച്ചര്‍, ഉളമയില്‍ (9) കൃഷ്ണവേണി, കടയ്ക്കാട് (10) ജാന്‍സി ബീഗം, കുരമ്പാല വടക്ക് (12) ലിസി റെജി, കുരമ്പാല തെക്ക് (13) എസ്. ചന്ദ്രന്‍കുട്ടി, കുരമ്പാല ടൗണ്‍ (14) ആര്‍. ജ്യോതികുമാര്‍, കുരമ്പാല പടിഞ്ഞാറ് (15) എസ്. സരസ്വതിയമ്മ, ആതിരമല കിഴക്ക് (16) ഡി. മോഹനന്‍, ആതിരമല പടിഞ്ഞാറ് (17) അജിതകുമാരി, ഇടയാടി തെക്ക് (18) ശ്രീകുമാരി, ഇടയാടി (19) എ. രാമന്‍, ചിറമുടി (22) വിമലമ്മ, ചിറമുടി വടക്ക് (23) വത്സലന്‍, മെഡിക്കല്‍ മിഷന്‍ (25) എസ്. അജയകുമാര്‍, പന്തളം ടൗണ്‍ പടിഞ്ഞാറ് (27) എം.ആര്‍. സച്ചു, മുട്ടാര്‍ (28) ലൈല ഷാഹുല്‍, പൂഴിക്കാട് പടിഞ്ഞാറ് (29) നിസ്സാര്‍ ബിന്‍സണ്‍, എം.എസ്.എം (30) ഡി. രവീന്ദ്രന്‍ , ചേരിക്കല്‍ കിഴക്ക് (31) എ. ഷാ, ചേരിക്കല്‍ പടിഞ്ഞാറ് (32) സതി, മുടിയൂര്‍ക്കോണം (33) രാധ രാമചന്ദ്രന്‍. 26 ാം വാര്‍ഡായ പന്തളം ടൗണ്‍ ഡിവിഷനില്‍ സി.പി.ഐ ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.