പത്തനംതിട്ട: പടയണിക്കളരി മികച്ച വിജയമായിരുന്നുവെന്ന് പടയണി ആചാര്യനും പ്രോഗ്രാം ഡയറക്ടറുമായ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള പറഞ്ഞു. കലാകാരന്മാര്‍ തമ്മില്‍ സൗഹൃദം വളരുന്നതിനും ഉന്നത നിലവാരം പുലര്‍ത്തുന്ന അവതരണത്തിനും പടയണിക്കളരി സാക്ഷിയായി. ജില്ലയുടെ തനതു കലയായ പടയണിക്കും കലാകാരന്മാര്‍ക്കും ഉണര്‍വേകാന്‍ പടയണിക്കളരി സഹായകമായി. പടയണിക്കളരിയുടെ തുടര്‍നടപടിയായി ഇന്ത്യയിലെയും വിദേശത്തെയും പ്രധാന ഭാഷകളില്‍ ഡോക്യുമെന്‍്ററി തയാറാക്കണം. കഥകളി, കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയവയെക്കാള്‍ ഉന്നത നിലവാരം പടയണി പുലര്‍ത്തുന്നുണ്ട്. പമ്പാനദിയുടെ സംസ്കാരമാണ് പടയണി. പ്രകൃതിയെ സംരക്ഷിക്കണമെന്ന വലിയ സന്ദേശമാണ് പടയണി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 15 ഗ്രാമങ്ങളില്‍നിന്നുള്ള പടയണി സംഘങ്ങളിലെ 150പേരും 12 കോലമെഴുത്തുകാരും 30 കലാസ്വാദകരും പൊതുജനങ്ങളും പടയണിക്കളരിയില്‍ പങ്കെടുത്തു. കല്ലൂപ്പാറ, കുരമ്പാല, കടമ്മനിട്ട, പുല്ലാട്, ഓതറ, എഴുമറ്റൂര്‍, കദളിമംഗലം, കവിയൂര്‍, ഇലന്തൂര്‍, കുന്നന്താനം, പോരിട്ടുക്കാവ്, നല്ലൂര്‍ത്താനം, നാരങ്ങാനം, തെള്ളിയൂര്‍, കോട്ടാങ്ങല്‍ എന്നീ കളരി സംഘങ്ങളാണ് പടയണിക്കളരിയില്‍ വൈവിധ്യം നിറച്ചത്. തപ്പുകൊട്ട്, കോലടി, പന്നത്താവടി, അന്തോനി തപ്പുകൊട്ട്, താവടി, പുലവൃത്തം, പരദേശി, വേലകളി, തങ്ങളും പടേം, അമ്മൂമ്മ, കാക്കാരശി, വിനോദം, കോലടി, കുട്ടമറുത, അന്തരയക്ഷി, മാടന്‍, കാലയക്ഷി, തള്ളമറുത, ശിവകോലം, അരക്കിയക്ഷി, ആണ്ടിക്കോലം, കാലന്‍കോലം, കുതിര, അംബരയക്ഷി, നാഗയക്ഷി, നിണഭൈരവി പിശാച്, മായേക്ഷി പക്ഷി, സുന്ദരയക്ഷി, കാലമാടന്‍ തുടങ്ങിയവ കളരി സംഘങ്ങള്‍ അവതരിപ്പിച്ചു. കോലമെഴുത്തിലെ ചായക്കൂട്ട് എന്ന വിഷയം ഡോ. ബി. രവികുമാറും പടയണിയുടെ സംഗീതം പ്രഫ. എം.വി.എസ്. നമ്പൂതിരിയും താളപ്പെരുമ പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയും അവതരിപ്പിച്ചു. ജില്ലയിലെ മുതിര്‍ന്ന പടയണി കലാകാരന്മാരെ കളരിയില്‍ ആദരിച്ചു. 10 വയസ്സ് മാത്രമുള്ള ആദിത്യ മനോജ് അവതിപ്പിച്ച കാലന്‍കോലം ശ്രദ്ധേയമായി. സമാപന സമ്മേളനം കലക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ കുറ്റൂര്‍ പ്രസന്നകുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി. സുരേഷ് കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, വാഴമുട്ടം മോഹന്‍, താഴൂര്‍ ദേവസ്വം പ്രസിഡന്‍റ് ജി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.