ഇന്‍റര്‍ സ്കൂള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്

പത്തനംതിട്ട: ജില്ലാ വോളിബാള്‍ അസോസിയേഷന്‍െറ മൂന്നാമത് ജില്ലാ ഇന്‍റര്‍ സ്കൂള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് ജനുവരി അഞ്ചു മുതല്‍ ഏഴുവരെ തീയതികളില്‍ മൈലപ്രാ പ്ളാക്കാട്ട് ഗ്രൗണ്ടില്‍ നടക്കും. മൈലപ്രാ ഫ്രണ്ട്സ് ക്ളബിന്‍െറയും മൈലപ്രാ എസ്.എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറയും സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജില്ലയുടെ തനത് കായികയിനമായ വോളിബാളിന് കൂടുതല്‍ പ്രചാരം നല്‍കുന്നതിനും സ്കൂള്‍തലം മുതല്‍ വോളിബാള്‍ കളി സജീവമാക്കുന്നതിനും വേണ്ടിയാണ് ചാമ്പ്യന്‍ഷിപ് അസോസിയേഷന്‍ പ്രത്യേകം താല്‍പര്യമെടുത്ത് നടത്തുന്നത്. ഈ മത്സരത്തിലെ ജേതാക്കള്‍ക്ക് മുന്‍ വോളിബാള്‍ താരം റെജി വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫിയും കൊച്ചീപ്പ മത്തായി മെമ്മോറിയല്‍ ട്രോഫിയും ഒന്നു മുതല്‍ നാലുവരെ സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ജില്ലയിലെ മുപ്പതോളം സ്കൂളുകള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി അസോസിയേഷന്‍ നടത്തുന്ന ജില്ലാ മിനി സബ്ജൂനിയര്‍, ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് പുറമെയാണ് ഇന്‍റര്‍ സ്കൂള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്. 1998 ജനുവരി ഒന്നിന് ശേഷം ജനിച്ചവരുടെ ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ചാമ്പ്യന്‍ഷിപ്പിന്‍െറ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഗോപി (ചെയ.), ബ്ളോക് പഞ്ചായത്ത് അംഗം മാത്യു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആശ വലിയപറമ്പില്‍, രതീഷ് കെ., സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷേര്‍ളിക്കുട്ടി ദാനിയേല്‍ (വൈ. ചെയ.), റെജി മാത്യു മൈലപ്ര (ജന.കണ്‍.) എന്നിവര്‍ ഉള്‍പ്പെടെ 51 അംഗ ഓര്‍ഗനൈസിങ് കമ്മിറ്റി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റൂബി തോമസിന്‍െറ അധ്യക്ഷതയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സലിം പി. ചാക്കോ, വോളിബാള്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രാജേഷ് നെല്ലിക്കാല, മാത്യു തോമസ്, ആശ വലിയപറമ്പില്‍, രതീഷ് കെ., റെജി മാത്യു മൈലപ്ര, ഗീവര്‍ഗീസ് തറയില്‍, കൃഷ്ണകുമാര്‍ ടി.വി., ബോസ് വി.എന്‍, വി.വി. ശാമുവല്‍, സജി തടിയില്‍, ബിജു ശാമുവല്‍, ബിജു പാറയില്‍, കെ.കെ. മാത്യു, കെ. കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.