പത്തനംതിട്ട: ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്‍െറ പേരില്‍ കമ്പത്തുനിന്നും ഊട്ടിയില്‍നിന്നുമുള്ള പച്ചക്കറിക്ക് വ്യാപാരികള്‍ വില കുത്തനെ ഉയര്‍ത്തി. ഒരാഴ്ചക്കിടെ 60 രൂപയുടെ വര്‍ധനയാണ് ഓരോയിനത്തിലും ഉണ്ടായിരിക്കുന്നത്. 50 രൂപയായിരുന്ന ഒരു കിലോ തക്കാളി ഇപ്പോള്‍ 120 രൂപയായി ഉയര്‍ന്നു. മറ്റ് ആവശ്യ സാധനങ്ങളായ കാരറ്റ് പയര്‍, വെളുത്തുള്ളി എന്നിവക്കാണ് വില കുത്തനെ ഉയര്‍ന്നത്. 23 രൂപയില്‍ കിടന്ന കാരറ്റ് 80 രൂപയും 40 രൂപയായിരുന്ന പയര്‍ 160 രൂപയും 48 രൂപയായിരുന്ന ഒരു കിലോ വെളുത്തുള്ളിക്ക് 200 രൂപയായും ഉയര്‍ന്നു. ഇഞ്ചി കിലോ 90 രൂപയും വെണ്ടക്ക, ബീറ്റ്റൂട്ട്, പടവലം എന്നിവക്ക് കിലോക്ക് 80 രൂപയായി. സവാള, ചെറിയ ഉള്ളി എന്നിവക്ക് 70 രൂപയാണ്. പച്ചമുളക് 20 രൂപയില്‍നിന്ന് 60തായി ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ ഹോര്‍ട്ടികോര്‍പ് ഇടപെടാത്തത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇടനിലക്കാര്‍ മഴ തുടരുന്നതോടെ കൃത്രിമക്ഷാമമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നതെന്ന് വ്യാപാരികള്‍ പറയുന്നു. തെക്കന്‍ കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത് കമ്പം, തേനി, കോയമ്പത്തൂര്‍, മേട്ടുപ്പാളയം, പൊള്ളാച്ചി, ഊട്ടി എന്നിവിടങ്ങളില്‍നിന്നാണ്. ഇവിടെങ്ങളില്‍ കാലാവസ്ഥ പ്രശ്നങ്ങള്‍ നിലവില്ല. എന്നാല്‍, ചെന്നൈ പ്രളയത്തിന്‍െറ പേരിലാണ് തമിഴ്നാട്ടിലെ ഇടനിലക്കാര്‍ പച്ചക്കറിക്ക് അമിതവില ഈടാക്കുന്നത്. ഇടുക്കി ജില്ലയില്‍നിന്നത്തെുന്ന വെളുത്തുള്ളിക്കാണ് 200 രൂപ നിരക്കില്‍ വില്‍ക്കുന്നത്. വില കുത്തനെ ഉയര്‍ന്നതോടെ വ്യാപാരികള്‍ തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.