പാലക്കാട്: കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി കാർഷിക കലണ്ടർ ജൂണിൽതന്നെ തയാറാക്കാൻ ജില്ല വികസനസമിതി യോഗം തീരുമാനിച്ചു. വരൾച്ച രൂക്ഷമായതിനെ തുടർന്ന് കർഷകർക്ക് രണ്ടാം വിള ഇറക്കാൻ കഴിയാതിരുന്ന സാഹചര്യം ഭാവിയിൽ ഒഴിവാക്കുന്നതിന് മുൻകരുതൽ സ്വീകരിക്കണമെന്ന എം.എൽ.എമാരുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. വരൾച്ചമൂലം കൃഷിയിറക്കാതിരുന്നവർക്ക് ഒരു ഹെക്ടറിന് 6,000 രൂപ വീതവും സൗജന്യമായി വിത്തും നൽകാനും തീരുമാനമായി. സർക്കാറിെൻറ പ്രത്യേക ഉത്തരവിനെ തുടർന്നാണിത്. കാർഷിക കലണ്ടറുമായി ബന്ധപ്പെട്ട് എം.പി^എം.എൽ.എമാർ, ജലസേചനം, -കൃഷി, -ജല അതോറിറ്റി, കർഷക സംഘടനകൾ എന്നിവരുടെ യോഗം ഉടൻ വിളിച്ചുചേർക്കും. വിളവിറക്കേണ്ട സമയം, വിത്തുകൾ, വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങൾ, ജൈവ കീടനാശിനികൾ എന്നിവ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തതിന് ശേഷമാണ് കലണ്ടർ തയാറാക്കുക. കീടനാശിനി ഉപയോഗം സംബന്ധിച്ച് പാടശേഖര സമിതികൾക്ക് ബോധവത്കരണം നൽകും. 36 കൃഷി ഓഫിസർമാരുടെയും ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്താൻ സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് ലഭിക്കേണ്ട 64 കോടി കേന്ദ്ര സർക്കാറിൽനിന്ന് ലഭ്യമാക്കാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രമേയവും അംഗീകരിച്ചു. നാട്ടുകൽ മുതൽ താണാവ് വരെയുള്ള ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കൽ ത്വരിതപ്പെടുത്തുന്നതിന് വിരമിച്ച സർേവയർമാരെ നിയോഗിക്കും. കുടിവെള്ള കിയോസ്കുകളിൽ ലോറിയിൽ വെള്ളമെത്തിക്കുന്നതിന് പകരം വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ മുഖേനെ വെള്ളമെത്തിക്കാനുള്ള പ്രോജക്ട് തയാറാക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ വരെ കാലതാമസമില്ലാതെ അനുവദിക്കാൻ എല്ലാ തഹസിൽദാർമാർക്കും നിർദേശം നൽകും. യോഗത്തിൽ എ.ഡി.എം എസ്. വിജയൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, കെ.വി. വിജയദാസ്, കെ.ഡി. പ്രസേനൻ, കെ. ബാബു, വി.ടി. ബൽറാം, എം.പിമാരായ പി.കെ. ബിജു, എം.ബി. രാജേഷ്, മന്ത്രി എ.കെ. ബാലെൻറ പ്രതിനിധി പി. അനീഷ്, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ, ജില്ലതല ഉദ്യോഗസ്ഥർ പങ്കെടുത്തു. സംസ്ഥാനത്തെ മികച്ച മന്ത്രിയായി ടൈംസ് ഓഫ് ഇന്ത്യ സർേവയിൽ തെരഞ്ഞെടുത്ത മന്ത്രി എ.കെ. ബാലനെ യോഗം അനുമോദിച്ചു. കെ. കൃഷ്ണൻകുട്ടി എം.എൽ.എ ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.