പാലക്കാട്: ബീഫ് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറി. എസ്.എഫ്.ഐ ജില്ലയിലെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. എസ്.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ നടന്നു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി ആർ. ജയദേവൻ, പ്രസിഡൻറ് എസ്. കിഷോർ, വൈസ് പ്രസിഡൻറുമാരായ അൻഷിഫ്, ഐശ്വര്യ, ജില്ല കമ്മിറ്റി അംഗങ്ങളായ രഞ്ജിത്, റിനീഷ്, ജിത്തു, ഹരീഷ് എന്നിവർ ബീഫ് ഫെസ്റ്റിന് നേതൃത്വം നൽകി. കൊല്ലങ്കോട്: എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ ബീഫ് ഫെസ്റ്റ് സി.പി.എം ഏരിയ സെക്രട്ടറി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി രാഹുൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എസ്. സുബീഷ് സംസാരിച്ചു. കുഴൽമന്ദം: കന്നുകാലികളെ കാശാപ്പിനായി വിൽക്കുന്നതും ബലിയർപ്പിക്കുന്നതും നിരോധിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനം കേരളത്തിലെ അഞ്ച് ലക്ഷത്തോളം കച്ചവടക്കാരെയും അനുബന്ധ തൊഴിലാളികളെയും ബാധിക്കുമെന്ന് ഒാൾ കേരള കാറ്റിൽ മർച്ചൻറ് അസോ. ഭാരവാഹികൾ പറഞ്ഞു. സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും തിരുത്തണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനും അസോസിയേഷൻ തീരുമാനിച്ചു. പാലക്കാട്: ഫാഷിസ്റ്റ് നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിക്ടോറിയ കോളജിന് സമീപത്തുന്നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ്സ്റ്റാൻഡിന് സമീപം സമാപിച്ചു. യോഗം ഡി.വൈ.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം ജിഞ്ചു ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എസ്. ഷാജൻ, വൈസ് പ്രസിഡൻറ് കെ. ശിവദാസ് എന്നിവർ സംസാരിച്ചു. ഇല്ലിയാസ്, വിനോദ്, ഷെബിൻ, ഷനോജ് എന്നിവർ നേതൃത്വം നൽകി. വടക്കഞ്ചേരി: കിഴക്കഞ്ചേരി കണിയ മംഗലത്ത് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനം വി. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. സി. ജിഷ്ണു അധ്യക്ഷനായി. ടി.വി. ശിവദാസ്, ജയഭാസ് എന്നിവർ സംസാരിച്ചു. കണ്ണമ്പ്ര ഒന്നിൽ മഹേഷ് ഉദ്ഘാടനം ചെയ്തു. ആഷിക് അധ്യക്ഷനായി. പ്രശോഭ്, പ്രസാദ് എന്നിവർ സംസാരിച്ചു. പുതുക്കോട്ടിൽ ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. കെ.സി. ബിനു അധ്യക്ഷത വഹിച്ചു. സി. രജിൻ, സജിത്ത് എന്നിവർ സംസാരിച്ചു. കണ്ണമ്പ്ര -രണ്ടി-ൽ കെ. രതീഷ് ഉദ്ഘാടനം ചെയ്തു. രാജേഷ് അധ്യക്ഷത വഹിച്ചു. അനൂപ്, ജിഷ്ണു എന്നിവർ സംസാരിച്ചു. കിഴക്കഞ്ചേരി മൂല കോട്ടിൽ അഡ്വ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ലെനിൻ അധ്യക്ഷത വഹിച്ചു. കെ. ജയപ്രകാശൻ, ജി. സുനു എന്നിവർ സംസാരിച്ചു. വണ്ടാഴിയിൽ എം. രാജേഷ് ഉദ്ഘാടനം ചെയ്തു. അനിൽ അധ്യക്ഷത വഹിച്ചു. വി.ആർ. രാജേഷ്, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പാലക്കാട്: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിൽ അനുവദിക്കില്ലെന്ന് നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) സംസ്ഥാന വൈസ് പ്രസിഡൻറ് ഷെനിൻ മന്ദിരാട് പറഞ്ഞു. നടപടി പിൻവലിച്ചില്ലെങ്കിൽ എൻ.വൈ.സി കേരളത്തിൽ കന്നുകാലി കശാപ്പ് ശാലകൾ തുടങ്ങുമെന്നും ഷെനിൻ മന്ദിരാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.