അലനല്ലൂര്‍: സാമ്രാജ്യത്വ ശക്തികളുടെ അതിര്‍ത്തി കടന്നുള്ള കച്ചവട താല്പര്യങ്ങളാണ് ഭീകരതയുടെ വളര്‍ച്ചക്ക് കാരണമെന്ന് ഐ.എസ്.എം എടത്തനാട്ടുകര മേഖല കമ്മിറ്റി കോട്ടപള്ളയില് സംഘടിപ്പിച്ച ഭീകര വിരുദ്ധ സംഗമം അഭിപ്രായപ്പെട്ടു. മുജാഹിദ് ദഅ്വാ സമിതി ജില്ല ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. ടി.കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി. മുഹമ്മദാലി മാസ്റ്റര്‍, ഒ. മുഹമ്മദ് അന്‍വര്‍, കെ.ടി. ഹംസപ്പ, ശ്രീരാജ്, പൂതാനി നസീര്‍ ബാബു, സി. ബഷീര്‍ മാസ്റ്റര്‍, സാദിഖ് ബിന്‍ സലീം, പാഷ മാസ്റ്റര്‍, ശാനിബ് കാര, പി. സ്വലാഹുദ്ദീന്‍ ബിന്‍ സലീം എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന വിസ്ഡം ഭീകര വിരുദ്ധ സംഗമവും ഡോക്യുമെൻററി പ്രദര്‍ശനവും സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.