ഷൊർണൂർ: പൊതുമരാമത്ത് റോഡിലെ കൊടുംവളവ് നിവർത്താൻ രണ്ടാമത്തെ വ്യക്തിയും സ്ഥലം വിട്ടുനൽകി മാതൃകയായി. കുളപ്പുള്ളി -എലിയപ്പറ്റ പൊതുമരാമത്ത് റോഡിലെ കയിലിയാട് ടൗണിനടുത്തുള്ള കൊടുംവളവ് നിവർത്താനാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം ഉടമകൾ വിട്ടുനൽകിയത്. അപകടങ്ങൾ പതിയിരിക്കുന്ന വലിയ വളവുകളുണ്ട് ഈ റോഡിൽ. ഇതിൽ ഒന്നിന് പിറകെ ഒന്നായി വളവുകളുള്ള സ്ഥലമാണ് ഇവിടം. വളവുകൾ നികത്താൻ പൊതുമരാമത്ത് അധികൃതർ പലതവണ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കാഞ്ഞിനങ്ങാട്ട് രാജഗോപാലൻ എന്ന തങ്കമണിയാണ് ആദ്യം സ്ഥലം വിട്ടുനൽകിയത്. ഈ സ്ഥലത്തിന് എതിർവശത്തുള്ള ജാനകി അമ്മയുടെ മകൾ ലക്ഷ്മിക്കുട്ടിയാണ് ഇപ്പോൾ സ്ഥലം വിട്ടുനൽകിയത്. ഇതോടെ റോഡിന് നിലവിലുള്ളതിെൻറ ഇരട്ടിയിലധികം വീതിയുണ്ടാവുകയും ചെയ്യും. കയിലിയാട്നിന്ന് കുളപ്പുള്ളി, വാണിയംകുളം ഭാഗത്തേക്ക് പോകുന്ന റോഡിൽ മാമ്പറ്റപ്പടിക്ക് മുമ്പുള്ള പാടത്തിന് സമീപത്തെ വളവ് കൂടി നിവർത്താനുള്ള സ്ഥലം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.