കൊല്ലങ്കോട്: മധ്യവയസ്കനെ ആക്രമിച്ച് പണം തട്ടിയെടുത്ത നാലുപേർ പിടിയിൽ. നന്ദിയോട് മേൽപാടം പ്രസാദ് (31), നല്ലേപിള്ളി എലിശ്ശേരി സജിത് (29), ഓലശേരി നായർകാട് സുഭാഷ് (25), ഓലശേരി പാലങ്കാട് അജിത് (18) എന്നിവരെയാണ് കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ സലീഷും സംഘവും പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. േമയ് ഒന്നിന് രാത്രി ഒമ്പതോടെ പയ്യല്ലൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ കൊല്ലങ്കോട് ഈട്ടറ രാധാകൃഷ്ണൻ (52) ഷാപ്പ് അടച്ച് വീട്ടിലേക്ക് നടന്നുവരുന്നതിനിടെ കാറിലെത്തിയ സംഘം ആക്രമിച്ചു. ബാഗിൽ സൂക്ഷിച്ച 48,000 രൂപയും സ്വർണം പൂശിയ ഒരു നാണയവും സംഘം തട്ടിയെടുത്തു. കള്ളുഷാപ്പിൽ എത്തിയവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രസാദിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്താണ് മറ്റ് മൂന്ന് പേരെയും പിടികൂടിയതെന്ന് സി.ഐ സലീഷ് പറഞ്ഞു. പ്രസാദിെൻറ പേരിൽ പുതുനഗരം പൊലീസ് സ്റ്റേഷനിലും സജിത്തിെൻറ പേരിൽ പാലക്കാട് സൗത്തിലും കൊലപാതകശ്രമത്തിന് കേസുണ്ടെന്ന് അഡീഷനൽ എസ്.ഐ ആർ. കുട്ടമണി പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.